Breaking News

Trending right now:
Description
 
Apr 10, 2013

27000 രൂപയ്‌ക്ക്‌ ബൈക്ക്‌; യമഹ വിപണി കീഴടക്കും

image ടൂവീലര്‍ നിര്‍മാണ രംഗത്തെ അതികായരായ ജപ്പാനിലെ യമഹ 27000 രൂപയ്‌ക്ക്‌ ബൈക്ക്‌ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ പുതിയതായി സ്ഥാപിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്ററിലാകും പുതിയ ബൈക്ക്‌ വികസിപ്പിക്കുക. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്‌ എന്ന അവകാശവാദവുമായാകും യമഹയുടെ പുതിയ ബൈക്ക്‌ വിപണിയിലെത്തുക. ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്ക്‌ ആഫ്രിക്കയിലേക്കും ലാറ്റിനമേരിക്കയിലും കയറ്റി അയയ്‌ക്കും. യുപിയിലെ സൂരജ്‌പുരിലാകും പുതിയ റിസര്‍ച്ച്‌ സെന്റര്‍ പ്രവര്‍ത്തിക്കുക. യമഹ മോട്ടോര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന പേരിലാകും സെന്റര്‍ പ്രവര്‍ത്തിക്കുക. ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്ററില്‍ ബൈക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി യമഹ അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി 2016 വരെ ഓരോ വര്‍ഷവും സ്‌കൂട്ടര്‍ മോഡലും പുറത്തിറക്കാന്‍ കമ്പനിക്ക്‌ പദ്ധതിയുണ്‌്‌ട്‌.