Breaking News

Trending right now:
Description
 
Apr 09, 2013

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗള്‍ഫിലും ഇന്ത്യന്‍ നഴ്‌സുമാര്‍ പണിമുടക്കി

image

കുവൈറ്റ്‌: മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയ്‌ക്കും തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച്‌ 120 ഇന്ത്യന്‍ നഴ്‌സുമാര്‍ കുവൈറ്റില്‍ പണിമുടക്ക്‌ നടത്തി. ഹവാലിയിലെ മുബാറക്ക്‌ ഹോസ്‌പിറ്റലിലെ നഴ്‌സുമാരാണ്‌ തിങ്കളാഴ്‌ച പണിമുടക്ക്‌ നടത്തിയത്‌.ഓപ്പറേഷന്‍ തിയേറ്റര്‍, ഇന്റന്‍സെവ്‌ കെയര്‍ യൂണിറ്റ്‌, എമര്‍ജന്‍സി വാര്‍ഡ്‌ എന്നിവിടങ്ങളെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.
ഇഖാമ പുതുക്കുന്നതില്‍ വരുത്തുന്ന കാലതാമസം ഒഴിവാക്കുക, 66 കെ.ഡിറെസിഡന്റ്‌ പെര്‍മിറ്റിനായി ഈടാക്കുന്നത്‌ ഒഴിവാക്കുക, ശമ്പളം കൃത്യസമയത്ത്‌ നല്‌കുക, വാര്‍ഷിക അവധി അനുവധിക്കുക, തു
ടങ്ങിയ വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പുരുഷന്മാരും സ്‌ത്രീകളും അടക്കമുള്ള നഴ്‌സുമാര്‍ സമരമുഖത്തേയ്‌ക്ക്‌ ഇറങ്ങിയത്‌. ഇതില്‍ രണ്ടു വര്‍ഷമായി അവധി ലഭിക്കാത്തവര്‍ ഉണ്ടെന്ന്‌ സമരം ചെയ്‌ത ഇന്ത്യന്‍ നഴ്‌സുമാര്‍ ഞങ്ങളുടെ കുവൈറ്റ്‌ പ്രതിനിധിയോട്‌ പറഞ്ഞു. മാനസിക പീഡനം സഹിക്കാനാവാതെയാണ്‌ തങ്ങള്‍ സമരത്തിലേയ്‌ക്ക്‌ ഇറങ്ങിയതെന്നും ചിലര്‍ കുറ്റപ്പെടുത്തി.
പലപ്പോഴും ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ അനധികൃതമായി ശമ്പളം വെട്ടികുറയ്‌ക്കുന്ന നടപടി സ്വീകരിക്കാറുണ്ടെന്നും പലരും ഭയന്നിട്ടാണ്‌ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. എന്തായാലും രണ്ടും കല്‌പിച്ചാണ്‌ ഞങ്ങള്‍ ഇന്നലെ സമരത്തിന്‌ ഇറങ്ങിയത്‌.
നഴ്‌സുമാരുടെ സമര വാര്‍ത്തയറിഞ്ഞ്‌ ആരോഗ്യമന്ത്രി ഡോ.മുഹമ്മദ്‌ അല്‍- ഹൈഫി ഉടനടി സംഭവസ്ഥലത്തെത്തി, നഴ്‌സിങ്‌ പ്രതിനിധികളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. നഴ്‌സുമാരുടെ ആവിശ്യങ്ങള്‍ നല്‌കാമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പു നല്‌കി എഗ്രിമെന്റ്‌ ഒപ്പിട്ടുതോടെ നഴ്‌സുമാര്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചു.
സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യന്‍എംബസിയുടെ പ്രതിനിധിയും ഇന്നലെ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു