Breaking News

Trending right now:
Description
 
Apr 09, 2013

ജോസ്‌കോയുടെ ഗോള്‍ഡ്‌ & ഡയമണ്ട്‌ സിഗ്നേച്ചര്‍ ഷോറൂം ലുലു മാളില്‍

image ഇടപ്പള്ളി ലുലു മാളില്‍ ജോസ്‌കോയുടെ ലോകനിലവാരത്തിലുള്ള ഗോള്‍ഡ്‌ & ഡയമണ്ട്‌ സിഗ്നേച്ചര്‍ ഷോറൂം പ്രമുഖ സിനിമാതാരം ഇഷ തല്‍വാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌കോ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ടോണി ജോസ്‌, ജോസ്‌കോ ഗ്രൂപ്പ്‌ ഡയറക്ടര്‍ ബാബു എം. ഫിലിപ്പ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കമനീയമായി അലങ്കരിച്ച ഷോറൂമാണ്‌ ജോസ്‌കോയുടേത്‌. മുല്ലമൊട്ടിന്റെ ആകൃതിയിലാണ്‌ ഷോറൂമിന്റെ രൂപകല്‍പ്പന. ഡയമണ്ട്‌ ഷോറൂമിന്‌ കോണ്‍ ആകൃതിയാണ്‌.

ലോകോത്തര ഗുണനിലവാരവും ഏറ്റവും മികച്ച സേവനവുമാണ്‌ സിഗ്നേച്ചര്‍ ഷോറൂമിന്റെ പ്രത്യേകത.