Breaking News

Trending right now:
Description
 
Apr 09, 2013

ഫെഡറല്‍ ബാങ്കിന്‌ കോര്‍പറേറ്റ്‌ വെബ്‌സൈറ്റ്‌

image രാജ്യത്തെ മുന്‍നിര സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക്‌ പുനര്‍രൂപകല്‍പ്പന ചെയ്‌ത കോര്‍പറേറ്റ്‌ വെബ്‌സൈറ്റ്‌ പുറത്തിറക്കി. പുതുക്കിയ ഉള്ളടക്കം, ഉപയോഗിക്കാന്‍ എളുപ്പമുള്ള വിവരങ്ങള്‍, പുതുമയാര്‍ന്ന ടൂളുകള്‍, കണ്ണുകള്‍ക്ക്‌ ആയാസം ഇല്ലാത്ത രീതിയിലുള്ള രൂപകല്‍പ്പന എന്നിവയോടെയാണ്‌ പുതിയ വെബ്‌സൈറ്റ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ലോകോത്തര നിലവാരത്തിലുള്ള ജിപിഎസ്‌ പിന്തുണയോടെ വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം വഴി ബാങ്കിന്റെ 2250-ല്‍ പരം ശാഖകളും എടിഎമ്മുകളും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയും. ബിസിനസ്‌ വായ്‌പകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യം, വിദേശ ഇന്ത്യക്കാര്‍ക്കായുള്ള മൂല്യവര്‍ധിതസേവനങ്ങള്‍, പുതിയ സൗകര്യങ്ങളോടെയുള്ള ടൂളുകളും കാല്‍ക്കുലേറ്ററുകളും, ഉത്‌പന്നങ്ങള്‍ തെരയുന്നതിനായുള്ള ഇന്ററാക്‌ടീവ്‌ സൗകര്യം, പ്രമുഖ ശാഖകളുടെ വിര്‍ച്വല്‍ ദൃശ്യങ്ങള്‍ ലഭിക്കാനുള്ള സൗകര്യം, ഇന്‍ഷ്വറന്‍സ്‌ വാങ്ങുന്നതിനുള്ള സൗകര്യം എന്നിവയും പുതിയ സൈറ്റിലുണ്‌ട്‌. http://www.federal-bank.com/ എന്നതാണ്‌ പുതിയ വെബ്‌ അഡ്രസ്‌.