ചിക്കന്‍ കഷണങ്ങളാക്കിയത് - 1 കിലോ
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 10 ചെറിയ അല്ലി
വറ്റല്‍മുളക് ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
പച്ചക്കരുമുളക് - 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 എണ്ണത്തിന്റേത്
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചക്കരുമുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഉപ്പും വറ്റല്‍മുളക് ചതച്ചതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മസാല ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി 2 മണിക്കൂര്‍ റഫ്രിജറേറ്ററില്‍ വയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങളില്‍ നാരങ്ങാനീര് പുരട്ടി ചെറുതീയില്‍ മൊരിച്ചെടുക്കുക.