Breaking News

Trending right now:
Description
 
Apr 08, 2013

ലോകത്തിന്റെ ഉരുക്കു വനിത വിടവാങ്ങി

image
ലണ്ടന്‍: ലോകത്തിന്റെ ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന മുന്‍ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചര്‍ (87) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏകവനിത പ്രധാനമന്ത്രിയായിരുന്നു താച്ചര്‍. 1979 മുതല്‍ 1990 വരെ പതിനൊന്ന്‌ വര്‍ഷക്കാലമാണ്‌ബ്രിട്ടനെ ഭരിച്ച മാര്‍ഗരറ്റ്‌ താച്ചറിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.1925 ഒക്ടോബര്‍13നായിരുന്നു മാര്‍ഗരറ്റ്‌ താച്ചറുടെ ജനനം. കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയു
ടെ മുന്‍ നേതാവുകൂടിയായിരുന്നു താച്ചര്‍. അന്ത്യസമയത്ത്‌ മക്കളായ മാര്‍ക്കും കരോളും സമീപത്തുണ്ടായിരുന്നു. ഭര്‍ത്താവ്‌ ഡെന്നീസ്‌ താച്ചര്‍ 2003യിലാണ്‌ അന്തരിച്ചത്‌.