Breaking News

Trending right now:
Description
 
Apr 07, 2013

ഒഐസിസി വര്‍ക്കിംഗ്‌ കൗണ്‍സില്‍ കമ്മിറ്റി നിലവില്‍ വന്നു

Suju K Daniel
image


ലണ്ടന്‍ : ഒഐസിസി യുകെ യുടെ സറേ റീജനു കീഴിലുള്ള വോക്കിംഗില്‍ വര്‍ക്കിംഗ്‌ കൗണ്‍സില്‍ കമ്മിറ്റി നിലവില്‍ വന്നു. ഒഐസിസി നേതാവ്‌ ബേബിക്കുട്ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്‌ ഭാരവാഹികളെ തെരെഞ്ഞെടുത്തത്‌. 

പ്രസിഡന്റ്‌ -ജോയി പൗലോസ്‌

വൈസ്‌ പ്രസിഡന്റുമാര്‍ -ശശികുമാര്‍ പിള്ള, സിനോയ്‌ ജേക്കബ്‌

ജനറല്‍ സെക്രട്ടറി -മില്‍ട്ടന്‍ ജേക്കബ്‌

ജോയിന്റ്‌ സെക്രട്ടറിമാര്‍ -ബിജോ ഫിലിപ്‌, സാജു ജോസഫ്‌, ലിയോ മാത്യു

ട്രഷറര്‍ - ഡിജു സെബാസ്‌റ്റിയന്‍

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ - ജോബി ഡൊമിനിക്‌, സണ്ണി ജേക്കബ്‌, ബോബന്‍ സെബാസ്‌റ്റിയന്‍, ജോണ്‍സണ്‍ കുര്യന്‍

തുടര്‍ന്നു നടന്ന യോഗത്തില്‍ ക്രോയ്‌ഡണ്‍ കമ്മിറ്റി പ്രസിഡന്റ്‌ ജോസി ജോര്‍ജ്‌ ഒഐസിസിയുടെ പ്രസക്തിയും മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തേക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന്‌ സറേ റീജണല്‍ പ്രസിഡന്റ്‌ സുനു ദത്ത്‌, ബിജു കരിയില്‍, ബിനു മാത്യു, ജോയി പൗലോസ്‌, ഒഐസിസി കണ്‍വീനര്‍ ടി ഹരിദാസ്‌, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച്‌ യോഗത്തില്‍ സംസാരിച്ചു.