Breaking News

Trending right now:
Description
 
Oct 03, 2012

മാര്‍ ജോസഫ്‌ പൗവത്തിലിന്റെ പൗരോഹിത്യ-മെത്രാഭിഷേക ജൂബിലി ആഘോഷിച്ചു

image കോട്ടയം: സീറോ മലബാര്‍ സഭയുടെ ചൈതന്യസ്രോതസുമായ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തിലിന്റെ പൗരോഹിത്യസുവര്‍ണ ജൂബിലിയും മെത്രാഭിഷേക റൂബി ജൂബിലിയും അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ വിവിധ മെത്രാന്മാരോടും അതിരൂപതയിലെ നാനൂറിലേറെ വൈദികരോടും ചേര്‍ന്നു മാര്‍ പൗവത്തില്‍ കൃതജ്‌ഞതാബലി അര്‍പ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജെയിംസ്‌ പാലയ്‌ക്കല്‍ സ്വാഗതമാശംസിച്ചു. പള്ളിയിലെത്തിയ ആര്‍ച്ച്‌ബിഷപ്പിനെ കത്തിച്ച മെഴുകുതിരി നല്‌കി വികാരി ഫാ. തോമസ്‌ തുമ്പയിലാണ്‌ സ്വീകരിച്ചത്‌. ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ വചനസന്ദേശം നല്‌കി. എസ്‌ബി കോളജ്‌ കാവുകാട്ട്‌ ഹാളില്‍ നടന്ന ജൂബിലി സമ്മേളനത്തില്‍ മാര്‍ പൗവത്തിലിനെ അതിരൂപതയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചേര്‍ന്നു സ്വീകരിച്ചു. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെലിഫോണിലൂടെ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയും മാര്‍ പൗവത്തിലിന്‌ ആശംസയര്‍പ്പിക്കുകയും ചെയ്‌തു. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ചെങ്ങന്നൂര്‍ ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ അത്തനാസിയോസ്‌, പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എഫ്‌. തോമസ്‌ എംഎല്‍എ അതിരൂപതയുടെ ഉപഹാരം മാര്‍ ജോസഫ്‌ പൗവത്തിലിനു സമ്മാനിച്ചു.