Breaking News

Trending right now:
Description
 
Apr 06, 2013

ഇന്ത്യന്‍ വംശജയായ അറ്റോര്‍ണി ജനറലിനെ സുന്ദരിയെന്നു വിശേഷിപ്പിച്ച ഒബാമ മാപ്പ്‌ പറഞ്ഞു

image അമേരിക്കയിലെ ഏറ്റവും സുന്ദരിയായ അറ്റോര്‍ണി ജനറല്‍ എന്നു ഇന്ത്യന്‍ വംശജയായ നാല്‍പ്പത്തെട്ടുകാരി കമല ഹാരിസിനെ വിശേഷിപ്പിച്ചതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക്‌ ഒബാമ മാപ്പ്‌ പറഞ്ഞു. പൊതുസദസില്‍ ഒബാമയുടെ കമന്റ്‌ അതിരുകടന്നുപോയി എന്ന്‌ പൊതുവെ അഭിപ്രായമുയര്‍ന്നിരുന്നിരുന്നു. കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ്‌ ഒബാമയുടെ നാക്ക്‌ പിഴച്ചത്‌. ഒബാമയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'She's brilliant and she's dedicated, she's tough...She also happens to be, by far, the best looking attorney general. It's true! C'mon!' ഇതേക്കുറിച്ച്‌ ട്വിറ്ററിലും മറ്റ്‌സോഷ്യല്‍ മീഡിയകളിലും കഠിന വിമര്‍ശനങ്ങളുയര്‍ന്നു.

അവിവാഹിതയായ കമലയും ഒബാമയും നല്ല സുഹൃത്തുക്കളാണെന്നും, സ്‌ത്രീയുടെ സൗന്ദര്യത്തെ വാഴ്‌ത്തുന്നതില്‍ എന്താണ്‌ തെറ്റെന്നുമായിരുന്നു പ്രസിഡന്റിനെ പിന്തുണയ്‌ക്കുന്നവര്‍ പറഞ്ഞത്‌.

അമേരിക്കയിലെ ആദ്യത്തെ വനിതാ ഏഷ്യന്‍ അറ്റോര്‍ണി ജനറലാണ്‌ കമല. ചെന്നൈയില്‍നിന്ന്‌ അമേരിക്കയില്‍ കുടിയേറിയ അമ്മയുടെയും ജമൈക്കന്‍ അമേരിക്കക്കാരനായ പിതാവിന്റെയും പുത്രിയാണ്‌ കമല. കാലിഫോര്‍ണിയയിലെ ഗവര്‍ണറായി മത്സരിക്കാന്‍ സാധ്യതയുള്ളയാളാണ്‌ കമല എന്നു വിലയിരുത്തപ്പെടുന്നു. സുപ്രീം കോര്‍ട്ടിലേയ്‌ക്കും കമലയെ പരിഗണിച്ചേക്കാം.

ഇന്ത്യന്‍ വംശജയുടെ സൗന്ദര്യത്തെ പുകഴ്‌ത്തിയ ഒബാമയ്‌ക്കെതിരെ വിമര്‍ശനം