Breaking News

Trending right now:
Description
 
Apr 06, 2013

ദീര്‍ഘനാള്‍ ഈ ഭൂമിയില്‍ വസിക്കുന്നതിന് ആവശ്യമായ മുന്‍ കരുതലുകള്‍: ഡോ: എം. പി. രവീന്ദ്രനാഥന്‍റെ പ്രഭാഷണം

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്:മാര്‍ച്ച് മുപ്പത്തിയൊന്നിനു നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം "ആയുഷ്മാന്‍ ഭവഃ"എന്നുള്ളതായിരുന്നു. വിഷയം അവതരിപ്പിച്ചത് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ: എം. പി. രവീന്ദ്രനാഥന്‍ആയിരുന്നു. നല്ല ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ഈ ഭൂമിയില്‍ വസിക്കുന്നതിന് ആവശ്യമായ മുന്‍ കരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

 

ഡോ: എന്‍...പി.ഷീല, ഡോ. ജോസഫ്‌ ഇ. തോമസ്‌ജോര്‍ജ്ജ് കാക്കനാട്ട്, വര്‍ഗീസ് കെ. എബ്രഹാം, സുനില്‍ മാത്യു വല്ലാത്തറ, അഡ്വ. പ്രവീണ്‍ പോള്‍, പി. വി. ചെറിയാന്‍, ബെന്നി മാത്യു പാറത്തലയ്ക്കല്‍, ബേബി വടക്കേല്‍, ജയിസ്‌ ജേക്കബ്‌,ജോണ്‍ ഇമ്മാനുവല്‍, മുതലായവരും ഇന്ത്യയില്‍ നിന്നും യുവ കവി ടിജോമോന്‍ ഇല്ലിക്കലും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, ആന്‍ഡ്റൂസ് സി., മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

ഏപ്രില്‍ ഏഴിനു ഞായറാഴ്ചത്തെ ചര്‍ച്ചാവിഷയം ആധ്യാത്മികത (സ്പിരിച്ചുവാലിറ്റി) എന്നതായിരിക്കും. വിഷയം അവതരിപ്പിക്കുന്നത്‌ പ്രശസ്ത തത്വചിന്തകനും ഗ്രന്ഥകാരനുമായ സി. ആന്‍ഡ്രൂസ് ആയിരിക്കും. സി. ആന്‍ഡ്രൂസിന്‍റെ തത്വശാസ്ത്രവും ആശയങ്ങളും അദ്ദേഹത്തിന്‍റെ പുസ്തകമായ പുതിയ നൂറ്റാണ്ടിനു ഒരു പുതിയ വേദപുസ്തകം’(A Bible for the New Millennium) വെളിപ്പെടുത്തുന്നുണ്ട്.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേണ്‍ സമയം) ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മാത്യു മൂലേച്ചേരില്‍ 914-654-2914, ആന്‍ഡ്രൂസ് സി: 845-429-1097,  ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 , റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136, പി. പി. ചെറിയാന്‍: 214-450-4107

Join us on Facebookhttps://www.facebook.com/groups/142270399269590/