Breaking News

Trending right now:
Description
 
Apr 06, 2013

ദേശീയതലത്തില്‍ മികവിനുള്ള അവാര്‍ഡ്‌ ഇന്ത്യന്‍ ബാങ്കിന്‌

image സൂക്ഷ്‌മ സംരംഭങ്ങള്‍ക്കു വായ്‌പാ സഹായം നല്‍കിയതിനുള്ള 2012-13 സാമ്പത്തികവര്‍ഷത്തെ ഒന്നാം സ്ഥാനവും ഈ രംഗത്ത്‌ ദേശീയ തലത്തിലുള്ള മികവിനുള്ള അവാര്‍ഡും ഇന്ത്യന്‍ ബാങ്ക്‌ കരസ്ഥമാക്കി. ന്യൂഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജിയില്‍ നിന്ന്‌ ഇന്ത്യന്‍ ബാങ്ക്‌ സിഎംഡി ടി.എം. ഭാസിന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. 40 ശതമാനം എന്ന നിര്‍ദേശിത ലക്ഷ്യവും കടന്ന്‌ 36,641 കോടി രൂപയാണ്‌ (42.35 ശതമാനം) ഇന്ത്യന്‍ ബാങ്ക്‌ 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം മുന്‍ഗണനാ മേഖലയ്‌ക്ക്‌ വായ്‌പ നല്‍കിയത്‌. സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്നതില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇന്ത്യന്‍ ബാങ്ക്‌ കൈവരിച്ച വളര്‍ച്ചാനിരക്ക്‌ 32.18 ശതമാനം. എംഎസ്‌എംഇ മേഖലയെ മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ 29.73 ശതമാനം വളര്‍ച്ചയും ബാങ്ക്‌ നേടി. സൂക്ഷ്‌മ, ചെറുകിട (എംഎസ്‌ഇ) സംരംഭങ്ങള്‍ക്കുള്ള വായ്‌പയുടെ 60 ശതമാനമെങ്കിലും തീരെ ചെറിയ സംരംഭങ്ങള്‍ക്കു നല്‍കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമെങ്കില്‍ ഈ രംഗത്തും 72.36 ശതമാനം വായ്‌പകള്‍ നല്‍കി ഇന്ത്യന്‍ ബാങ്ക്‌ മേഖലയ്‌ക്കു താങ്ങായി.