Breaking News

Trending right now:
Description
 
Apr 06, 2013

എച്ച്‌ 1 ബി വീസ: ഒറ്റദിവസംകൊണ്ട്‌ 50,000ല്‍ അധികം അപേക്ഷകള്‍

image അമേരിക്കയിലേക്കുള്ള എച്ച്‌ 1 ബി വീസയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിക്കാനുള്ള ആദ്യ ദിവസം തന്നെ 50,000ല്‍ അധികം അപേക്ഷാ പായ്‌ക്കറ്റുകള്‍!. ഓരോ പായ്‌ക്കറ്റിലും ഒന്നിലേറെ അപേക്ഷകളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. 2013 ഒക്ടോബര്‍ 1ന്‌ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം 6500 എച്ച്‌ 1 ബി വീസകള്‍ നല്‍കാനാണ്‌ അമേരിക്കന്‍ ഗവണ്‍മെന്റ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു മാസ്‌റ്റേഴ്‌സ്‌ തുടങ്ങി ഉന്നതബിരുദം നേടുന്ന വിദേശികളില്‍ 20,000 പേര്‍ക്ക്‌ എച്ച്‌ 1 ബി വീസ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.