Breaking News

Trending right now:
Description
 
Apr 05, 2013

ഗ്രീന്‍ ചിക്കന്‍ ഫ്രൈ

image

ചിക്കന്‍ കഷണങ്ങളാക്കിയത്‌ - 1 കിലോ
ഇഞ്ചി - 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി ചെറുത്‌ - 6 എണ്ണം 
കുരുമുളകുപൊടി - 1 ടീ സ്‌പൂണ്‍
കാശ്‌മീരി മുളകുപൊടി - 1/2 ടീ സ്‌പൂണ്‍
ഗരംമസാല - 1/2 ടീ സ്‌പൂണ്‍
പച്ചമുളക്‌ - 3 എണ്ണം
നാരങ്ങ്‌ - 1 
മല്ലിയില, പുതിനയില - ഓരോ പിടി വീതം
ഉപ്പ്‌ പാകത്തിന്‌ 
എണ്ണ 2 ടേബിള്‍ സ്‌പൂണ്‍

ഇഞ്ചി, വെളുത്തുള്ളി, കുരുമുളകുപൊടി, കാശ്‌മീരി മുളകുപൊടി, ഗരംമസാല, പച്ചമുളക്‌, മല്ലിയില, പുതിനയില, ഉപ്പ്‌ എന്നിവ മിക്‌സിയില്‍ നന്നായി അരയ്‌ക്കുക. 
ഈ അരപ്പ്‌ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി റഫ്രിജറേറ്ററില്‍ 1 മണിക്കൂര്‍ വയ്‌ക്കുക. വറുക്കുന്നതിനുമുമ്പ്‌ നാരങ്ങാനീര്‌ ഈ കഷണങ്ങളില്‍ പുരട്ടുക. 

ഒരു നോണ്‍സ്‌റ്റിക്‌ പാന്‍ അടുപ്പില്‍വച്ച്‌ ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്‌പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേയ്‌ക്ക്‌ ചിക്കന്‍ കഷണങ്ങള്‍ ഇടുക. പാത്രം മൂടി 5 മിനിട്ട്‌നേരം ചെറുതീയില്‍ വയ്‌ക്കുക. വീണ്ടും മറിച്ചിട്ട്‌ 5 മിനിട്ടുകൂടി അടച്ചു വയ്‌ക്കുക. എന്നിട്ട്‌ അടപ്പ്‌ മാറ്റി ചിക്കന്‍ ഗ്രീനിഷ്‌ ബ്രൗണ്‍ കളറാകുന്നതുവരെ ചെറുതീയില്‍ മൊരിച്ചെടുക്കുക. എണ്ണ വളരെ കുറച്ച്‌ ഉപയോഗിക്കുന്നതിനാലാണ്‌ അടച്ചുവച്ചു വേവിയ്‌ക്കുന്നത്‌.