Breaking News

Trending right now:
Description
 
Apr 05, 2013

ആഷ്‌ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ മലങ്കര മിഷന്റെ ഒന്നാം വാര്‍ഷികാഘോഷം പത്തനംതിട്ട രൂപതാധ്യക്ഷന്‍ മോര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു

Johnson Mathews
image

ആഷ്‌ഫോര്‍ഡ്‌ : സെന്റ്‌ തോമസ്‌ മലങ്കര മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 31 ഞാറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ പത്തനംതിട്ട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ ക്രിസോസ്‌റ്റം മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷിച്ചു. മലങ്കര സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര സഹകാര്‍മ്മികത്വം വഹിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം സെന്റ്‌ തോമസ്‌ മലങ്കര മിഷന്റെ ഒന്നാം വാര്‍ഷികസമ്മേളനം നടന്നു. ട്രീസ, സ്വപ്‌ന, ഷെറി എന്നിവര്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. ഫാ. ഡാനിയേല്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ മാത്യൂസ്‌ സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ തിരുമേനി ഒന്നാം വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ആഷ്‌ഫോര്‍ഡ്‌ സെന്റ്‌ തെരേസാസ്‌ പള്ളി വികാരി, റോണി തോമസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഷിജു തോമസ്‌ കൃതഞ്‌ജത പ്രകാശിപ്പിച്ചു. തുടര്‍ന്ന്‌ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിശാവാസികളില്‍നിന്നു സ്വരൂപിച്ച ഫണ്ട്‌ അഭിവന്ദ്യ തിരുമേനിക്ക്‌ കൈമാറി.

15 ബാലികാബാലന്മാര്‍ വിദ്യാരംഭം കുറിച്ചു. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌ നടത്തി.