Breaking News

Trending right now:
Description
 
Apr 05, 2013

ഒലിവ്‌ ക്രൗണ്‍ അവാര്‍ഡ്‌ കേരളത്തിന്റെ വിനോദസഞ്ചാര പരസ്യത്തിന്‌

image

തിരുവനന്തപുരം: പ്രകൃതിസംരക്ഷണ സന്ദേശത്തിനുള്ള ഒലിവ്‌ ക്രൗണ്‍ അവാര്‍ഡിന്‌ കേരളത്തിന്റെ വിനോദസഞ്ചാര പരസ്യത്തിനു ലഭിച്ചു. ലോക വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായി നിര്‍മിച്ച്‌ സെപ്‌റ്റംബര്‍ 27-നു പുറത്തിറക്കിയ പരസ്യത്തിനാണ്‌ അവാര്‍ഡ്‌. വിനോദ സഞ്ചാരികളോട്‌ മഴനിഴല്‍ക്കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ്‌ പരസ്യം.

നാം ചെയ്യുന്ന ഒരു നിസാര കാര്യം പോലും മഴനിഴല്‍ക്കാടുകളുടെ സംരക്ഷണത്തിന്‌ എത്രമാത്രം ഉപകാരപ്രദമാണെന്ന്‌ പരസ്യത്തില്‍ വിശദീകരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി എന്‍ട്രികളെ പിന്തള്ളിയാണ്‌ കേരളത്തിന്റെ പരസ്യം അവാര്‍ഡിന്‌ അര്‍ഹമായത്‌.