Breaking News

Trending right now:
Description
 
Apr 05, 2013

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസൊസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം നടത്തുന്നു.

മാത്യു മൂലേച്ചേരില്‍
image ന്യൂറോഷല്‍:വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം ഏപ്രില്‍ 5- ന് വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന്, ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ പാലസ് ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ വച്ച് ഫാമിലി നൈറ്റിനോടനുബന്ധിച്ചു നടത്തുന്നു.

 കഴിഞ്ഞ വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ മുഖ്യധാരയിലുള്ള വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും നമ്മുടെ മലയാളി സമൂഹത്തിനും നിലവിലുള്ള മറ്റ് അസോസിയേഷനുകള്‍ക്കും ഒരു മാതൃകയായി നിലകൊള്ളുന്നു. കുറേ വര്‍ഷങ്ങളായി അസോസിയേഷനു സ്വന്തമായി ഒരു വെബ്സൈറ്റ് വേണമെന്നുള്ള ഒരു ആവശ്യം രൂപപ്പെട്ടുതുടങ്ങിയിട്ട് എന്നാല്‍ പലവിധമായ പ്രശ്നങ്ങളാല്‍ ആ ആഗ്രഹം പൂര്‍ണ്ണമാവാതെ നിലനില്‍ക്കുകയുമായിരുന്നു. എന്നാല്‍ നിലവിലുള്ള കമ്മിറ്റി എല്ലാവരുടെയും ആ അഭിലാഷത്തെ മാനിച്ചുകൊണ്ട് പ്രസിഡന്റ് ജൊയി ഇട്ടന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും വെബ് സൈറ്റിനുവേണ്ടി ആവശ്യകരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

അസോസിയേഷന് ഒരു വെബ്സൈറ്റ് ഉണ്ടായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ഫൊക്കാന ജനറല്‍ സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു. അസോസിയേഷന്റെ എല്ലാ മേഖലകളിലും നിറ സാന്നിദ്ധ്യവും കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൊഫഷണലുമായ ഗണേഷ് നായര്‍ ഈ വെബ് സൈറ്റിനു വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുകയുണ്ടായി. ഈ വര്‍ഷം തന്നെ ഈ വെബ്സൈറ്റ് തുടങ്ങുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് ജോയി ഇട്ടനും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും പറഞ്ഞു.