Breaking News

Trending right now:
Description
 
Apr 04, 2013

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ റൈസ്‌

image

ചിക്കന്‍ - 1 കപ്പ്‌ പച്ചയ്‌ക്ക്‌ കൊത്തിയരിഞ്ഞത്‌
ബിരിയാണി അരി - 2 കപ്പ്‌
വെള്ളം - 4 കപ്പ്‌
കുരുമുളക്‌ പൊടി - 3/4 ടീ സ്‌പൂണ്‍
സവാള കൊത്തിയരിഞ്ഞത്‌ - 2 ഇടത്തരം
പച്ചമുളക്‌ - 2 ചെറുതായി വട്ടത്തിലരിഞ്ഞത്‌
തക്കാളി 
കൊത്തിയരിഞ്ഞത്‌ - 2 ഇടത്തരം
ഗരംമസാല- 1 1/2 ടീ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
എണ്ണ 3 ടേബിള്‍ സ്‌പൂണ്‍

ചിക്കന്‍ ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌ വെള്ളം പറ്റിച്ചു വയ്‌ക്കുക.

അരി 20 മിനിട്ട്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ വാരി വെള്ളം വാലാന്‍ വയ്‌ക്കുക. ഒരു പാത്രത്തില്‍ 4 കപ്പ്‌ വെള്ളമൊഴിച്ച്‌ തിളച്ചുവരുമ്പോള്‍ വെള്ളത്തിന്റെ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ അരി ഇടുക. ഒട്ടിപ്പിടിക്കാതിരിക്കാന്‍ 1 ടേബിള്‍ സ്‌പൂണ്‍ എണ്ണ ഒഴിക്കുക. നന്നായി തിളച്ച്‌ അരി പകുതി വേവാകുമ്പോള്‍ തീയില്‍നിന്നു മാറ്റി പാത്രം അടച്ചുവയ്‌ക്കുക. 15 മിനിട്ടു കഴിയുമ്പോള്‍ അരി പാകത്തിനു വെന്തിട്ടുണ്ടാകും.

പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും ചേര്‍ത്ത്‌ വഴറ്റുക. സവാള ബ്രൗണ്‍ കളറാകുമ്പോള്‍ ഗരംമസാല ചേര്‍ത്തിളക്കുക. അരിഞ്ഞുവച്ച തക്കാളിയും ചേര്‍ത്തിളക്കി നന്നായി വഴന്നുകഴിയുമ്പോള്‍ വേവിച്ച ചോറും ചിക്കനും ചേര്‍ത്ത്‌ നന്നായി ഇളക്കുക.