Breaking News

Trending right now:
Description
 
Apr 04, 2013

സൗദിയില്‍ ശിക്ഷ ശരീരം തളര്‍ത്തുക: വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

image

സൗദി: സൗദിയില്‍ ശിക്ഷ പലപ്പോഴും പല്ലിന്‌ പകരം പല്ലെന്ന പ്രമാണമാണ്‌. കിരാതമായ ശിക്ഷ വിധിക്കുന്നത്‌ സൗദിയുടെ ഒരു നിയമ ശൈലിയാണ്‌. എന്നാല്‍ ഈ ശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ പതിനാലുകാരനായ അലി അല്‍ ഖബീര്‍ എന്ന യുവാവ്‌ വാക്കു തര്‍ക്കത്തിനൊടുവില്‍ തന്റെ സുഹൃത്തിനെ കുത്തി പരുക്കേല്‌പ്പിച്ചു, അതിനെ തുടര്‍ന്ന്‌ ആയാളുടെ ശരീരം തളര്‍ന്നു പോയി. അന്ന്‌ മുതല്‍ ജയിലില്‍ കഴിയുന്ന അലി അല്‍ ഖബീറിന്‌ കോടതി ശിക്ഷ വിധിച്ചത്‌ ഈ ചൊവ്വാഴ്‌ചയാണ്‌. ഒന്നുങ്കില്‍ തളര്‍ന്ന പോയ വ്യക്തിയ്‌ക്ക്‌ ഒരു കോടി സൗദി റിയാല്‍ നഷ്ടപരിഹാരമായി നല്‌കുക, അല്ലെങ്കില്‍ അലി അല്‍ ഖബീറിന്റെ ശരീരവും തളര്‍ത്തുക.


ഈ ശിക്ഷ വിധിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരിക്കുന്നത്‌. ക്രൂരവും ഭീവത്സവുമായ വിധിയെന്നാണ്‌ മിഡില്‍ ഈസ്റ്റ്‌ ഡെപ്യുട്ടി ഡയറക്ടര്‍ ആന്‍ ഹാരിസണ്‍ ഇതിനോട്‌ പ്രതികരിച്ചത്‌. 2010യിലും സമാന രീതിയില്‍ സൗദി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ശിക്ഷ നടപ്പിലാക്കിയില്ല.