Breaking News

Trending right now:
Description
 
Apr 04, 2013

യുകെയിലെ കുടിയേറ്റക്കാരില്‍ പോളണ്ടുകാര്‍ മുന്നില്‍

image
യുകെയിലെ പ്രവാസികളില്‍ ഒന്നാം സ്ഥാനം പോളണ്ടുകാര്‍ കൈയടക്കി. 2011 -2012-ലെ കണക്കനുസരിച്ച്‌ 80,000 പോളണ്ടുകാരാണ്‌ യുകെയില്‍ കുടിയേറിയിരിക്കുന്നത്‌. ഇവരില്‍ മിക്കവരും നോര്‍ത്തേണ്‍ അയര്‍ലണ്ടാണ്‌ ഇഷ്ടസ്ഥലം. ഇവര്‍ക്കു തൊട്ടുപിന്നില്‍ ഇന്ത്യക്കാരാണ്‌. 47,270 പേര്‍. പാക്കിസ്ഥാനില്‍നിന്നുമുള്ളവര്‍ 38,300. 
കഴിഞ്ഞ വര്‍ഷം ആറു ലക്ഷം പേരാണ്‌ ജോലിക്കും പഠനത്തിനുമായി നാഷണല്‍ ഇന്‍ഷ്വറന്‍സ്‌ നമ്പരിനായി അപേക്ഷിച്ചിരിക്കുന്നത്‌. നാഷണല്‍ ഇന്‍ഷ്വറന്‍സ്‌ നമ്പരിനായി അപേക്ഷിച്ചിരിക്കുന്ന വിവിധ രാജ്യക്കാരുടെ കണക്കുകള്‍ ഇങ്ങനെ: ലിത്വാനിയ 33190, സ്‌പെയിന്‍ 30370, ഇറ്റലി 24,280, ഫ്രാന്‍സ്‌ 21,560 എന്നിങ്ങനെയാണ്‌ മറ്റു കണക്കുകള്‍. ലാത്വിയ - 18590, ഹംഗറി - 18110, പോര്‍ട്ടുഗല്‍ - 17250, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലന്‍ഡ്‌ - 15910, ചൈന - 14840, ഓസ്‌ട്രേലിയ - 14200, നൈജീരിയ 13770, ബള്‍ഗേറിയ - 12580, ജര്‍മ്മനി - 11760, സ്ലോവേക്യ - 9890, ചെക്ക്‌ റിപ്പബ്ലിക്‌ - 7520, ബംഗ്ലാദേശ്‌ - 7660


ബള്‍ഗേറിയക്കാരുടെ ഇഷ്ടസ്ഥലം ഹിയര്‍ഫോര്‍ഡ്‌ഷെയറാണെങ്കില്‍ സിംബാബെയില്‍നിന്നുള്ളവര്‍ കൂടുകൂട്ടുന്നത്‌ ലെസ്‌റ്ററിലാണ്‌. ചൈന, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, ആഫ്രിക്കയിലെ എറിത്രിയ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്‌ പ്രിയപ്പെട്ട സ്ഥലം ബെര്‍മിംഗ്‌ഹാമാണ്‌. ചൈനയില്‍നിന്നുള്ളവര്‍ ഗ്ലാസ്‌ഗോയില്‍ താമസമുറപ്പിക്കുന്നു.

ലിത്വാനിയയില്‍നിന്നുള്ളവരില്‍ ഭൂരിഭാഗവും പീററര്‍ബറോയിലും ചുറ്റുവട്ടത്തുമായി കഴിയുമ്പോള്‍ ഇറാക്കികള്‍ക്കു പ്രിയപ്പെട്ട സ്ഥലം ഹംബര്‍സൈഡിലെ ഹള്‍ ആണ്‌. സ്ലോവോക്കില്‍നിന്നുള്ളവര്‍ ചെഷയറിലെ വാറിംഗ്‌ടണില്‍ താമസിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌.

ഓസ്‌ട്രേലിയയില്‍നിന്നെത്തുന്നവര്‍ ഹാമര്‍സ്‌മിത്തും ഫുളാമും തെരഞ്ഞെടുക്കുമ്പോള്‍ സൗത്ത്‌ ആഫ്രിക്കയില്‍നിന്നും ന്യൂസിലാന്‍ഡില്‍നിന്നുമുള്ളവര്‍ക്കു പ്രിയ വാന്‍ഡ്‌സ്‌വര്‍ത്ത്‌ ആണ്‌.

യുകെയില്‍ കുടിയേറുന്ന അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്നത്‌ കെസിംഗ്‌ടണ്‍, ചെല്‍സിയ എന്നിവിടങ്ങളില്‍ താമസിക്കാനാണ്‌.