Breaking News

Trending right now:
Description
 
Apr 04, 2013

എലിസബത്ത്‌ രാജ്ഞിയുടെ ചെലവുകള്‍ക്ക്‌ അഞ്ച്‌ മില്യന്‍ പൗണ്ട്‌ വര്‍ധിപ്പിച്ചു

image എലിസബത്ത്‌ രാജ്ഞിയുടെ ഔദ്യോഗിക ചെലവുകള്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക അനുവദിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച്‌ മില്യന്‍ പൗണ്ടാണ്‌ രാജ്ഞിക്ക്‌ അധികം ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31 മില്യന്‍ പൗണ്ടായിരുന്നു രാജ്ഞിക്ക്‌ ലഭിച്ചത്‌. ഇക്കുറി ഇത്‌ 36.1 മില്യനായിട്ടാണ്‌ വര്‍ധിക്കുക. ബ്രട്ടീഷ്‌ രാജകുടുംബത്തിന്റെ സ്വത്തുക്കളായ ക്രൗണ്‍ എസ്റ്റേറ്റിന്റെ ലാഭവിഹിതത്തിന്റെ 15 ശതമാനത്തിന്‌ തുല്യമായ തുക രാജ്ഞിക്ക്‌ നല്‍കാനാണ്‌ തീരുമാനം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 240.2 മില്യന്‍ പൗണ്‌ടായിരുന്നു ക്രൗണ്‍ എസ്റ്റേറ്റില്‍ നിന്നുള്ള ലാഭം. ഇതിന്റെ 15 ശതമാനമാണ്‌ നല്‍കുക. ബ്രിട്ടനിലെമ്പാടുമായി എട്ടു ബില്യന്‍ പൗണ്ടിന്റെ സ്വത്തുവകകളാണ്‌ രാജകുടുംബത്തിനുള്ളത്‌. കഴിഞ്ഞ വര്‍ഷം രാജ്ഞിക്ക്‌ അനുവദിച്ച തുകയില്‍ 10 മില്യന്‍ പൗണ്ടോളം അവരുടെ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാനായി ചെലവഴിച്ചിരുന്നു. അധികമായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്ന്‌ ബെക്കിങ്‌ഹാം കൊട്ടാരം വ്യക്തമാക്കിയിട്ടില്ല.