Breaking News

Trending right now:
Description
 
Apr 03, 2013

സൗദിയില്‍ കേസില്‍ കുടുങ്ങിയ നേഴ്‌സുമാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇന്ത്യന്‍ എംബസി...

image

സൗദി സ്വദേശിയായ യുവതി പ്രസവത്തെ തുടര്‍ന്ന്‌ മരണപ്പെട്ടതിന്റെ പേരില്‍ നാല്‌ മലയാളി നേഴ്‌സുമാര്‍ക്കെതിരെ കേസ്‌. സൗദി സ്‌ത്രീയെ പരിചരിച്ച കോട്ടയം സ്വദേശി എലിസബത്ത്‌, ആലപ്പുഴ സ്വദേശികളായ ലിജ, വിനീത ജോമോള്‍ എന്നിവരാണ്‌ കേസില്‍പ്പെട്ടിരിക്കുന്നത്‌.എന്നാല്‍ ഈ നഴ്‌സുമാരെ സംരക്ഷിക്കാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ കേന്ദ്രമന്ത്രിമാര്‍ നിര്‍ജീവാവസ്ഥയില്‍. എന്നാല്‍ പ്രഥമ ദ്യഷ്ട്യാ ഇവര്‍ക്കെതിരെ കേസില്ല എന്നാണ്‌ അറിവ്‌.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌ 23ന്‌ മെഡിക്കല്‍ കോപ്ലക്‌ളസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഈ സ്‌ത്രീ രക്തസമര്‍ദ്ദം കുറഞ്ഞ്‌ ഹൃദയഘാതം ഉണ്ടായതിനെ തുടര്‍ന്നാണ്‌ മരിച്ചത്‌.
കേസില്‍ ഉള്‍പ്പെട്ട ലിജയും എലിസബത്തുംസ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നാലുമാസം മുമ്പ്‌ ജോലി നഷ്ടപ്പെട്ടവരാണ്‌. എന്നാല്‍ കേസില്‍ പെട്ടതിനാല്‍ ഇവര്‍ക്ക്‌ നാടുവിട്ടുപോകാന്‍ സാധ്യമല്ല. വിദേശത്ത്‌ ജോലിയില്ലാതെ ജീവിക്കുന്ന ലിജയുടെ വിവാഹവും മുടങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31ന്‌ ഉറപ്പിച്ചിരുന്ന വിവാഹം ലിജി മടങ്ങിയെത്താത്തിനെ തുടര്‍ന്ന്‌ നടന്നില്ല. വിവിധ ഏജന്‍സികള്‍ക്ക്‌ പരാതി നല്‌കിയെങ്കിലും ആരും കാര്യമായി ഇടപ്പെട്ടില്ലെന്ന്‌ നേഴ്‌സുമാരുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നു. സൗദി അറേബിയായിലെ ചില സന്നദ്ധ സംഘടനകളാണ്‌ ഇപ്പോള്‍ ഇവരെ സഹായിക്കാന്‍ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. നേഴ്‌സ്‌മാര്‍ക്കെതിരെ പരാതി നല്‌കിയിട്ടില്ലെന്ന്‌ മരിച്ച യുവതിയുടെ ഭര്‍ത്താവ്‌ അറിയിച്ചത്‌. എലിസബത്താകട്ടെകുടുംബമായാണ്‌ വിദേശത്ത്‌ കഴിഞ്ഞിരുന്നത്‌. തൊഴിലു നഷ്ടപ്പെടലിന്റെ പുറകേ കേസില്‍ ഉള്‍പ്പെട്ടതിന്റെ മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന ഇവരെ സഹായിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന്‌ പ്രവൃത്തിച്ചിട്ടില്ല.