Breaking News

Trending right now:
Description
 
Apr 03, 2013

ഫ്രാങ്ക്‌ഫര്‍ട്ട്‌ ഫിഫ്‌റ്റി പ്ലസ്‌ ഈസ്‌റ്റര്‍ ആഘോഷിച്ചു

ജോര്‍ജ്‌ ജോണ്‍
image

ഫ്രാങ്ക്‌ഫര്‍ട്ട്‌: ഫിഫ്‌റ്റി പ്ലസ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ അലര്‍ഹൈലിഗസ്‌റ്റ്‌ ത്രൈഫാള്‍ട്ടിഗ്‌ പള്ളി ഹാളില്‍ വച്ച്‌ ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട്‌ ഫിഫ്‌റ്റി പ്ലസ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങളെയും, ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളില്‍, ഫാ.തോമസ്‌ കട്ടത്തറ എസ്‌.ജെ., ഫാ. സേവ്യര്‍ മാണിക്കത്താന്‍ എന്നിവരെ സ്വാഗതം ചെയ്‌തു. ഫാ.തോമസ്‌ കട്ടത്തറ, എസ്‌.ജെ., ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളില്‍, ഫാ. സേവ്യര്‍ മാണിക്കത്താന്‍, ഡോ.സെബാസ്‌റ്റിയന്‍ മുണ്ടിയാനപ്പുറത്ത്‌, മാത കൂട്ടക്കര എന്നിവര്‍ ഉയിര്‍പ്പ്‌ തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ആന്റണി തേവര്‍പാടം, ജോര്‍ജ്‌ ജോണ്‍ എന്നിവര്‍ വിവിധ ഈസ്‌റ്റര്‍ ചിന്തകളും സന്ദേശങ്ങളും വായിച്ചു. തോമസ്‌ കല്ലേപ്പള്ളി രസകരമായ കഥ പറഞ്ഞ്‌ മലയാളിയുടെ ജര്‍മന്‍ ജീവിതവുമായി താരതമ്യം ചെ്‌തു. ലില്ലി കൈപ്പള്ളിമണ്ണില്‍ ബേക്ക്‌ ചെയ്‌ത ഈസ്‌റ്റര്‍ ലാംബ്‌ ഫാ. തോമസ്‌ കട്ടത്തറയും, സോഫി - സോണിയാ കടകത്തലയ്‌ക്കലും കൂടി മുറിച്ച്‌ എല്ലാവര്‍ക്കും നല്‍കി.. ഫാ.തോമസ്‌ കട്ടത്തറ, ആന്റെണി തേവര്‍പാടം, ആന്റണി എടത്തിരുത്തിക്കാരന്‍ എന്നിവര്‍ ഈസ്‌റ്റര്‍ ഭക്‌തിഗാനങ്ങള്‍ പാടി. മാത കൂട്ടക്കര പരേതനായ കവി ഡി. വിനയചന്ദ്രന്റെ കവിത പാരായണം നടത്തി.


മലയാള സിനിമാ ലോകത്തിനും, തെന്നിന്ത്യന്‍ സിനിമകള്‍ക്കും മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രസിദ്ധ നടി പത്മശ്രീ സുകുമാരി അമ്മയുടെ അകാല നിര്യാണത്തില്‍ ഫിഫ്‌റ്റി പ്ലസ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങള്‍ അഗാധദു:ഖം രേഖപ്പെടുത്തി അനുശോചിച്ചു. തുടര്‍ന്ന്‌ കേരള തനിമയില്‍ തയ്യാറാക്കിയ വിഭവ സമ്യദ്ധമായ ഈസ്‌റ്റര്‍ ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്‌റ്റി പ്ലസ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങള്‍ക്കും, അതിഥികള്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ ആഘോഷ പരിപാടികള്‍ മോഡറേറ്റ്‌ ചെയ്‌തു. അടുത്ത പരിപാടികളുടെ തീയതികള്‍ നിശ്ചയിച്ച്‌ ഈ വര്‍ഷത്തെ ഈസ്‌റ്റര്‍ ആഘോഷം അവസാനിച്ചു.