Breaking News

Trending right now:
Description
 
Apr 03, 2013

ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസ് തീര്‍ന്നു

മാത്യു മൂലേച്ചേരില്‍
image

Indian-born fashion designer Anand Jon gets 5 years in New York, however the term would not be tacked to California sentence as he already served around 6 years.

ഇല്ലാത്ത കുറ്റങ്ങള്‍ എല്ലാം ചാര്‍ത്തി ഒരിക്കലും പുറത്തുവരരുത് എന്ന മുന്‍ വിധിയോടെ ലോകത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത അനേകവര്‍ഷങ്ങളുടെ ശിക്ഷയും കല്പ്പിച്ചു കൊടുത്ത് ഇരുമ്പഴിക്കുള്ളില്‍ അടച്ച മലയാളിയും ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറുമായ ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസുകള്‍ തീര്‍ന്നു.ആനന്ദ് ജോണിന്റെ കേസിന്റെ ന്യൂയോര്‍ക്കിലെ വിധിയെക്കുറിച്ച് നമ്മുടെ നാട്ടിലെ ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത സാധാരണക്കാരായ മനുഷ്യഹൃദയങ്ങളില്‍ ഒരുതരം സംശയം ജനിപ്പിക്കുന്നതാണ്. അതു വായിക്കുന്ന സാധാരണക്കാര്‍ ചിന്തിക്കുന്നത് നിലവില്‍ ആനന്ദ് ജോണിനെ ശിക്ഷിച്ചതിനുപരിയായി അഞ്ചു വര്‍ഷം കൂടുതല്‍ അദ്ദേഹത്തിനു ശിക്ഷ നല്‍കിയെന്നാണ്. എന്നാല്‍ അതല്ല യഥാര്‍ത്ഥമായ വസ്തുത. ആനന്ദ് ജോണിനെ അന്‍പത്തൊന്‍പത് വര്‍ഷത്തേക്കായിരുന്നു നേരത്തെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ ആനന്ദ് കൊടുത്ത അപ്പീലില്‍ വാദം കേട്ട കോടതി അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടിരുന്ന കുറ്റങ്ങളില്‍ 48-ഉം എടുത്തുകളയുകയും ഗുരുതരമല്ലാത്ത ഒരു കുറ്റത്തിനു ശിക്ഷിക്കുകയുമാണ് ഉണ്ടായത്. ആ കുറ്റത്തിനുള്ള ശിക്ഷയായി വര്‍ഷത്തേക്ക് കോടതി ആനന്ദിനെ ശിക്ഷിച്ചു. എന്നാല്‍ അദ്ദേഹം കഴിഞ്ഞ 6 വര്‍ഷമായി ജയില്‍ ആയിരുന്നതിനാല്‍ ആ സമയം ഇപ്പോള്‍ കൊടുത്ത ശിക്ഷക്ക് മതിയായ സമയമായ് കണക്കാക്കി അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലെ കേസ് തീര്‍ന്നതായി പ്രഖ്യാപിക്കുകയാണുണ്ടായത്. 

ഇനിയും അദ്ദേഹത്തിനു കാലിഫൊര്‍ണിയയിലും ടെക്സാസ്സിലും കേസുകളെ അഭിമുഖീകരിക്കേണ്ടതായുണ്ട്.ന്യൂയോര്‍ക്കിലെ ഈ വിധി നിര്‍ണ്ണായകമായിരുന്നു. ഈ വിധിയില്‍ക്കൂടി ഒരു വലിയ നാഴികക്കല്ലാണ് ആനന്ദ് ജോണ്‍ തരണം ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയിലേയും ടെക്സാസ്സിലേയും കേസുകള്‍ വാദിക്കുവാന്‍ തീര്‍ച്ചയായും ഈ വിധി സഹായകരമാകും എന്നുള്ള ശുഭ പ്രത്യാശയിലാണ് ആനന്ദും അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തിനുവേണ്ടി നിലകൊള്ളുന്ന അനേകം ആളുകള്‍ ആനന്ദിന്റെ വാദം കേള്‍ക്കുവാനും അദ്ദേഹത്തെ നേരില്‍ കാണുവാനും നിരവധിയാളുകള്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ എത്തിയിരുന്നു. ആനന്ദ് ജോണിന്റെ ചിത്രവും നാമവും ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചുവേണം എല്ലാവരും കോടതിയില്‍ എത്തുന്നത് എന്നായിരുന്നു തീരുമാനമെങ്കിലും ഒരാളൊഴികെ മറ്റുള്ള എല്ലാവരും നിറഞ്ഞ പാശ്ചാത്യ ആഢംബര വേഷമണിഞ്ഞാണ് എത്തിയത്. എങ്കിലും അവരുടെ ഉള്ളിലെ ആവേശത്തിന്റെ മുന്‍പിലും ആത്മാര്‍ത്ഥതയുടെ മുന്‍പിലും വേഷങ്ങള്‍ക്ക് അര്‍ഥമില്ലാതെയായി.

ജയിലിലെങ്കിലും തന്റെ തനതായ വ്യക്തിത്വവും മനോഹരമായ മുടിയുടെ സ്റ്റൈലും കാത്തുസൂക്ഷിക്കുന്ന സുന്ദരനായ ആനന്ദ് ജൊണിനെ കാണുവാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കൈയ്യില്‍ വിലങ്ങണിയിച്ച് മൂന്നു പോലീസുകാരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ കോടതിമുറിയിലേക്കു കൊണ്ടുവന്നതെങ്കിലും ആ മുഖത്തെ ശോഭയും പുരുഷത്വവും എഴുതി തയ്യാറാക്കിയ വിധി ആനന്ദിനെ വായിച്ചു കേള്‍പ്പിക്കാന്‍ തന്റെ പീഠത്തില്‍ കാത്തിരുന്ന ജഡ്ജിനെയും അല്പ്പനേരത്തേക്കെങ്കിലും അമ്പരിപ്പിച്ചില്ലെ എന്നൊരു സന്ദേഹം ഇല്ലാതില്ല. തന്നെ കാണുവാന്‍ തനിക്കു പിന്തുണയുമായി കോടതിമുറിയില്‍ കൂടിയിരുന്ന നിരവധി മലയാളി സഹോദരങ്ങളെ കണ്ടപ്പോള്‍ നിഷ്ക്കളങ്കമായ പുഞ്ചിരിയാല്‍ അദ്ദേഹം എല്ലാവരെയും വണങ്ങി.

തുടര്‍ന്നു നടന്ന വാദങ്ങളിലും സംസാരങ്ങളിലും ബുദ്ധിപരവും വിവേകപൂര്‍ണ്ണമായ ചോദ്യങ്ങളിലും വാചാലമായ മറുപടികളിലും മുഴങ്ങിക്കേട്ട ആനന്ദിന്റെ പക്വതാപൂര്‍ണ്ണമായ പൗരുഷമുള്ള ശബ്ദവും മുഖം മൂടിയണിയാത്ത അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റരീതികളും കോടതിമുറിയില്‍ ഒത്തുകൂടിയിരുന്ന എല്ലാവരെയും തന്നെ അതിശയിപ്പിച്ചു. പലരും വിചാരിച്ചുകാണും ഇത്രയും കഴിവുള്ള ഈ മനുഷ്യനെയാണെല്ലോ മനുഷ്യത്വഹീനമായി ദീര്‍ഘനാള്‍ ശിക്ഷിച്ചിരിക്കുന്നത് എന്ന്.അടുത്ത് തുടങ്ങുന്നത് കാലിഫോര്‍ണിയയിലെ വാദങ്ങള്‍ ആയിരിക്കുമെന്നാണ് ആനന്ദിന്റെ മാതാവില്‍ നിന്നും വക്കീലില്‍ നിന്നും അറിയുവാന്‍ ഇടയായത്. ആ കേസുകളും എല്ലാം തള്ളിപ്പോകുമെന്നും അധികം താമസിയാതെ തന്നെ അദ്ദേഹം വീണ്ടും വെളിച്ചത്തിലേക്ക് കടന്നുവരികയും തന്നില്‍ നിന്നും അപഹരിക്കപ്പെട്ട പിടിച്ചുപറിച്ചെടുത്തിരിക്കുന്ന ഡിസൈന്‍ സാമ്രാജ്യം തിരികെയെടുക്കുമെന്നും പ്രത്യാശിക്കുന്നു.