Breaking News

Trending right now:
Description
 
Apr 02, 2013

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ്, ഈസ്റ്റര്‍, വിഷു ആഘോഷളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Mathew Moolacheril
image

ന്യൂറോഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ്, ഈസ്റ്റര്‍, വിഷു ആഘോഷളോടൊപ്പം 2013-ലെ പ്രവര്‍ത്തനോദ്ഘാടനം കൂടി നിര്‍ വഹിക്കുമെന്ന് പ്രസിഡന്റ് ജൊയി ഇട്ടനും, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും ട്രഷറര്‍ കുരൂര്‍ രാജനും ഒരു പ്രസ്താവനയില്‍ കൂടി അറിയിച്ചു.

ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് എച്.ഇ എല്‍ദോ മാര്‍ തീത്തോസ് തിരുമേനി ഈസ്റ്റര്‍ മെസ്സേജും, നായര്‍ ബെനവലന്റ് അസോസിയേഷന്‍ (എന്‍ബിഎ) ഓഫ് ന്യൂയോര്‍ക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഡോ. അശോക് കുമാര്‍ വിഷു മെസ്സേജും നല്‍കുന്നതായിരിക്കുമെന്നും, കൂടാതെ കെ.ജെ ഗ്രിഗറിയും, രത്നമ്മ രാജനും ഒരുക്കുന്ന വിഷുക്കണിയും, വിഷുക്കൈനീട്ടവും ഉണ്ടായിരിക്കുന്നതുമായിരിക്കും.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന അവതരണ ശൈലിയാലും, വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാലും എന്നും ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്‍. . ഈ വര്‍ഷവും വര്‍ണ്ണ വൈവിധ്യങ്ങളായ പരിപാടികളുമായി കഴിവുറ്റ കലാകാരന്മാര്‍ കടന്നുവന്ന് പ്രതീക്ഷകള്‍ക്കുപരിയായി നിങ്ങളുടെ മനസ്സിനെ ആനന്ദനൃത്തത്തില്‍ ആറാട്ടുകയും ചെയ്യുന്നതായിരിക്കും. കടന്നുവരുന്ന എല്ലാവര്‍ക്കും കേരളത്തനിമയാര്‍ന്ന വിഭവസമൃദ്ധമായ ഒരു ഡിന്നറും അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഫാമിലി നൈറ്റ്‌ ഈസ്റ്റര്‍ ആഘോഷങ്ങളുടെ സംഘാടനാ ചുമതല ലീന ആലപ്പാട്ട്, എം വി കുരിയന്‍, ഗണേഷ് നായര്‍ എന്നിവര്‍ക്കാണ്.

ഈ പരിപാടികള്‍ ഒരു വന്‍ വിജയമാക്കുവാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എല്ലാ മെംബര്‍മാരെയും, അഭ്യുദയകാംക്ഷികളെയും പ്രസ്തുത പരിപാടിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.