Breaking News

Trending right now:
Description
 
Apr 02, 2013

കാമിനിമാര്‍ മൂലം സ്ഥാനം നഷ്‌ടമായ കേരള മന്ത്രിമാര്‍

image




കേരള സംസ്ഥാനം രൂപികരിച്ച്‌ ഭരണം ആരംഭിച്ചതിനുശേഷം അഞ്ചു മന്ത്രിമാര്‍ക്ക്‌ കാമിനിമാര്‍ മൂലം സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്‌. നാലു വലതനും ഒരു ഇടതനും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. 

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന പി ടി ചാക്കോ ആദ്യകോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. 1964യില്‍ ഇദ്ദേഹത്തിന്‌ രാജി വച്ച പുറത്ത്‌ പോകേണ്ടി വന്നത്‌ സ്‌ത്രീവിഷയത്തിലാണ്‌. മന്ത്രിയുടെ കാറില്‍ ഒരു സ്‌ത്രീയെ കണ്ടിരുന്നുവെന്ന്‌ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ അദ്ദേഹം രാജി വയ്‌ക്കുകയായിരുന്നു.

1999യില്‍ ഇ കെ നായനാര്‍ 
മന്ത്രിസഭയില്‍  നീലലോഹിതദാസ്‌ നാടാര്‍ ഗതാഗത മന്ത്രിയായിരിക്കെ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ കയറിപിടിച്ചുവെന്ന്‌ ആരോപണം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന്‌ നായനാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. പിന്നീട്‌ ഇയാളെ മന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാറ്റി നിറുത്തി. ഇടതുപക്ഷ നീലന്‌ മത്സരിക്കാന്‍ പോലും സീറ്റ്‌ നല്‌കാതെ ശക്തമായ നിലപാട്‌ സ്വീകരിച്ചു. വനം വകുപ്പ്‌ മന്ത്രിയായിരിക്കെ പ്രകൃതി ശ്രീ വാസ്‌തവയെ പീഡിപ്പിച്ചക്കേസില്‍ ഇയാള്‍ക്ക്‌ ഒരു വര്‍ഷം തടവും അഞ്ചു വര്‍ഷം പിഴയും ലഭിച്ചിരുന്നു. നളിനി നേറ്റോയുടെ കേസിലും മൂന്ന്‌ മാസം ശിക്ഷയും പിഴയും കോടതി വിധിച്ചിരുന്നു
ഐസ്‌ ക്രീം കേസില്‍ പ്രതിയായതോടെ എ കെ ആന്റണി മന്ത്രിസഭയിലെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും രാജി വയ്‌ക്കേണ്ടി വന്നു.
കഴിഞ്ഞ വി എസ്‌ മന്ത്രിസഭയില്‍ നിന്ന്‌ പിജെ ജോസഫ്‌ സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന്‌ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. വിമാനയാത്രയ്‌ക്കിടയില്‍ വനിതായാത്രക്കാരിയെ കടന്നുപിടിച്ചുവെന്നായിരുന്നു ആരോപണം.
പി ജെ ജോസഫിന്‌ ഇടതുപക്ഷത്തുനിന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ സീറ്റ്‌ നിഷേധിക്കുമെന്ന്‌ ഭയന്ന്‌ 
പിജെ ജോസഫും സംഘവും ഇടത്‌ പാളയം വിട്ട്‌ മാണിയില്‍ ലയിച്ചു.
ഗണേശ്‌ കുമാറും രാജിവെച്ച്‌ പുറത്തുപോകുന്നത്‌ കാമിമിമൂലമാണ്‌. കാമിനിയുമൊത്തുള്ള പ്രണയ ലീലകളാണ്‌ പുറത്തായതാണ്‌ രാജിയ്‌ക്ക്‌ കാരണമാകുന്നത്‌.
ഇടതുപക്ഷത്തിന്റെ ഒരു മന്ത്രിയും വലതിന്റെ നാലു പേരുമാണ്‌ ഇതുവരെ കേരള നിയമസഭ ചരിത്രത്തില്‍ സ്‌ത്രീവിഷയത്തില്‍ രാജി വെച്ചത്‌.

മന്ത്രിമാര്‍ക്ക്‌ പുറമേ എംഎല്‍എമാരും സ്‌ത്രീ വിഷയത്തില്‍ പ്രതികളാകുന്ന സംസ്‌കാരിക പെരുമയാണ്‌ കേരളം പലപ്പോഴും കാണുന്നത്‌. പിജെ കുര്യന്‍ വിഷയം ഏറെ ചര്‍ച്ച ചെയ്‌തവസാനിക്കുന്നതിന്‌ മുമ്പാണ്‌ ഗണേഷ്‌ സ്‌ത്രീപീഡനക്കേസില്‍ പ്രതിയാകുന്നത്‌.