Breaking News

Trending right now:
Description
 
Apr 02, 2013

ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഒ.സി.ഐ കാര്‍ഡ് നീയമങ്ങള്‍ക്കെതിരെ ഫൊക്കാന

Mathew Moolacheril
image

ന്യൂയൊര്‍ക്ക്: ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഒ.സി.ഐ കാര്‍ഡ് നീയമങ്ങള്‍ക്കെതിരെ ഫൊക്കാന രംഗത്ത്. പുതിയ നീയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഇന്ത്യാ ഗവണ്മെന്റിന്റെ പാസ്‌പോര്‍ട്ട് റിനൗണ്‍സിയേഷന്‍ ഫീസും ഓ.സി.ഐ. കാര്‍ഡിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രവാസി മലയാളികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. എതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫൊക്കാന ന്യൂയോര്‍ക്കിലെ വിവിധ സ്റ്റേറ്റുകളില്‍ ഉടനീളം 5000-ല്‍ അധികം വിതരണം ചെയ്യുവാന്‍ മുന്‍കൈയ്യെടുത്തിരുന്നു. അന്ന് ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്ന നീയമാവലികള്‍ മൊത്തത്തില്‍ കാറ്റില്‍ പറത്തി യാതൊരു തത്വദീക്ഷയും ഇല്ലാത്ത തരത്തില്‍ പ്രവാസികളെ പിഴിയുന്ന അജണ്ടയുമായി മുന്നോട്ടു പൊകുകയാണ്‍*. പലവിധമായ നീയമങ്ങളുമായി ഇന്ത്യാ ഗവണ്മെന്റും എംബസ്സിയും പ്രവാസികളെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയാണ് ഇപ്പൊള്‍ നടമാടിക്കൊണ്ടിരിക്കുന്നത്.

പ്രവാസികളെ ഒ.സി.ഐ കാര്‍ഡ് എടുക്കുവാന്‍ പ്രേരിപ്പിക്കുകയും അതിനു മുന്നോടിയായിട്ടുള്ള ക്യാമ്പുകള്‍ യു.എസ്സില്‍ ഉടനീളം നടത്തുകയും ചെയ്തിട്ടുള്ള ഫൊക്കാനയ്ക്ക് അന്നു ഇന്ത്യാ ഗവണ്മെന്റ് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രവാസികളുടെ യാത്രാ ദുരിതത്തെ ഇല്ലാതാക്കുമെന്ന് നല്‍കിയിരുന്ന ഉറപ്പ് തികച്ചും പാലിക്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ പാസ്പ്പോര്‍ട്ടിന്റെ കാലാവധി തീരുമ്പോള്‍ ഒ.സി.ഐ കാര്‍ഡ് പുതുക്കണമെന്ന വ്യവസ്ഥ അംഗീകരിക്കുവാന്‍ കഴിയില്ല എന്ന പ്രതിഷേധവുമായി ഫൊക്കാന ഇന്ത്യാ ഗവണ്മെന്റിനെ സമീപിക്കും. ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജെനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, മുന്‍പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ബോര്‍ഡ് ഒഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ ഐസക്ക്, ബോര്‍ഡ് ഒഫ് ട്രസ്റ്റി ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, എന്നിവര്‍ ഫൊക്കാനയുടെ പ്രതിഷേധം പ്രവാസി കാര്യ മന്ത്രാലയത്തെ അറിയിച്ചു കഴിഞ്ഞു.

അശാസ്ത്രീയവും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുമുള്ള നീയമനടപടികള്‍ക്കെതിരെ ഫൊക്കാന മെയ് നാലിന്‍^ചിക്കാഗൊയില്‍ നടത്തുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഒപ്പു ശേഖരണവും നടത്തുന്നതാണ്. ഒ.സി.ഐ കാര്‍ഡിന്റെ പുതുക്കല്‍ നടപടിക്രമങ്ങളും അതിനു പുതുതായി നല്‍കേണ്ടുന്ന അധിക ഫീസിന്റെ സാധുതയേയും ഫൊക്കാന ചോദ്യം ചെയ്യുമെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഒ.സി.ഐ കാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ശക്തമായി ഭാരത സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി ആവശ്യപ്പെട്ടു. 

ഒ.സി.ഐ കാര്‍ഡ് സ്ഥിരം വിസയായി അംഗീകരിക്കണമെന്നും, അമേരിക്കന്‍ പാസ്പ്പോര്‍ട്ട് പുതുക്കുന്നതനുസരിച്ച് ഒ.സി.ഐ കാര്‍ഡ് പുതുക്കണമെന്നുള്ള നീയമം പുനപരിശോധിക്കണമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള ആവശ്യപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കൊപ്പം എന്നും നിലകൊണ്ടിട്ടുള്ള ഫൊക്കാന ഇത്തരത്തിലുള്ള ജനദ്രോഹ പരിപാടികള്‍ക്കെതിരായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഒപ്പുശേഖരണ യജ്ഞവുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചുവെന്നും ഫൊക്കാനയുടെ എല്ലാ റീജിയണിലും ഉള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരെയും ഇതിനോടകം ബന്ധപ്പെട്ടിട്ടുള്ളതായും ടെറന്‍സണ്‍ തോമസ് പറയുകയുണ്ടായി.

അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ പ്രവാസി സംഘടനകളുടേയും നേതൃത്വവുമായി ബന്ധപ്പെട്ട് ഈ വരുന്ന ആഴ്ചകളില്‍ പ്രവാസി മലയാളികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഒ.സി.ഐ പുതുക്കല്‍ നടപടികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജെനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, മുന്‍പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ബോര്‍ഡ് ഒഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍ ഐസക്ക്, ബോര്‍ഡ് ഒഫ് ട്രസ്റ്റി ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു. ഫൊക്കാന പോലുള്ള പ്രധാന സംഘടനകളുമായി പ്രവാസികാര്യ വകുപ്പ് ആശയവിനിമയം നടത്തി പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി ഭാവി പരിപാടികള്‍ നടത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.