
3500യോളം നേഴ്സുമാരും അവരുടെ മാതാപിതാക്കളും വിവിധ സംഘടന പ്രതിനിധികളും ചേര്‍ന്ന് ഇന്നലെ നടത്തിയ പ്രകടനത്തിലും വിട്ടുവീഴ്ച്ചയില്ലാതെ മാനേജ്മെന്റ് കടുംപിടുത്തം തുടരുന്നു. ഒരു ഒത്തു തീര്‍പ്പ് ചര്‍ച്ചയുടെ സാധ്യതയ്ക്ക് പോലും തയ്യാറല്ല എന്ന നിലപാടിലാണ് മാനേജ്മെന്റ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ല എന്ന നിലപാടാണ് മാനേജ്മെന്റിന്റേത്. ഇന്നലെ നേഴ്സസ് യൂണിയന് നടത്താന്‍ തീരുമാനിച്ച പ്രകടനത്തില്‍ നിന്ന് പിന്മാറില്ലന്നു വ്യക്തമാക്കിയതിനെ തുടര്‍ന്ന് പോലീസ് മാനേജ്മെന്റിന് പ്രതിഷേധം നടത്താനുള്ള അനുമതി പിന്‍വലിച്ചിരുന്നു. നേഴ്സിങ്ങ് സമരത്തോട് പ്രതിഷേധമുള്ള നാട്ടുകാര്‍ എന്ന പേരിലാണ് മാനേജ്മെന്റ് അസോസിയേഷന് സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്. സിഐടിയു ജില്ല പ്രസിഡന്റ് ഡോവിഡ്,എ വൈ എഫ് സംസ്ഥാന പ്രസിഡന്റ് കെ രാജന്, ബി ജെ പി ജില്ല പ്രസിഡന്റ് ക്രിഷ്ണന് നമ്പൂതിരി, യുവമോര്‍ച്ച ജില്ലപ്രസിഡന്റ് രതീഷ്, വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ടി ബാലാനന്ദന്, ലാലൂര്‍ സമര സമിതി ചെയര്മാന് ടി വാസു രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയായ ശിവരത്നം തുടങ്ങിയവര്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.