Breaking News

Trending right now:
Description
 
Apr 01, 2013

യുഎസില്‍ ഈവര്‍ഷം കംപ്യൂട്ടര്‍ നറുക്കെടുപ്പിലൂടെ വീസ

image യുഎസില്‍ പ്രഫഷണല്‍ ജോലിക്ക്‌ അനുവദിക്കുന്ന എച്ച്‌-1ബി വീസ ഈ വര്‍ഷം കംപ്യൂട്ടര്‍ നറുക്കെടുപ്പിലൂടെ നല്‌കം. വീസകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലാണ്‌ ഇത്തരമൊരു തീരുമാനത്തിന്‌ പ്രേരിപ്പിച്ചിരിക്കുന്നത്‌.

ഒക്‌ടോബര്‍ ഒന്നിന്‌ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തിലെ എച്ച്‌-1ബി വീസയ്‌ക്കുള്ള അപേക്ഷകള്‍ ഇന്നുമുതലാണു സ്വീകരിക്കുന്നത്‌. 85,000 എച്ച്‌-1ബി വീസകള്‍ അനുവദിക്കുന്നതിന്‌ കുടിയേറ്റവകുപ്പിന്‌ അധികാരം നല്‌കിയിട്ടുണ്ട്‌. ഇതില്‍ 20,000 വീസകള്‍ 

യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന്‌ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയവര്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുകയാണ്‌. അഞ്ചു ദിവസത്തിനകം തന്നെ അപേക്ഷകള്‍ 85,000 കവിയുമെന്നാണു നിഗമനം. അങ്ങനെവന്നാല്‍ കംപ്യൂട്ടര്‍ നറുക്കെടുപ്പിലൂടെ അര്‍ഹരെ കണ്ടെത്തും. 2008ലും കംപ്യൂര്‍ നറുക്കെടുപ്പിലൂടെയാണു വീസ നല്‌കപ്പെട്ടത്‌. അന്ന്‌ ഒറ്റദിവസംകൊണ്ടുതന്നെ അനുവദിച്ചിരുന്ന വീസകളിലൂം കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചു.