Breaking News

Trending right now:
Description
 
Mar 31, 2013

ഇനി പീഡിപ്പിക്കാമെന്നോ, അതെല്ലാം മറന്നേക്കു, അവള്‍ വരുന്നു സൂക്ഷിക്കുക.............

image അഹമ്മദാബാദ്‌: രാത്രിയില്‍ തനിച്ച്‌ ചന്ദാമാമയോട്‌ ഇത്തിരി സൊള്ളി നക്ഷത്രങ്ങളെ നോക്കി കണ്‍മിഴിച്ച്‌ നഗരത്തില്‍ ഒന്നു റോന്തു ചുറ്റുന്ന പെണ്ണിനെ കാണുമ്പോള്‍ "മറ്റേ കക്ഷി"യാണെന്ന്‌ കരുതി മുട്ടാന്‍ വരുന്ന ഗൈസിന്റെ ശ്രദ്ധയ്‌ക്ക്‌
"സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
കാരണമെന്തെന്നോ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നല്‌കുന്ന അടി വസ്‌ത്രമാണ്‌ അവള്‍ ധരിച്ചിരിക്കുന്നത്‌ തീര്‍ന്നില്ല കുരുത്തകെട്ടവളുടെ വികൃതി, പ്രത്യേക സാഹചര്യം നേരിടേണ്ടിവരുമ്പോള്‍ അടിവസ്‌ത്രത്തിലെ പ്രത്യേകം ഘടിപ്പിച്ച ചരടില്‍ നിന്നും ജിപിഎസ്‌(ഗ്ലോബല്‍ പൊസിഷനിങ്ങ്‌ സിസ്റ്റം ) വിദ്യ വഴി പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും പൊലീസ്‌ സ്റ്റേഷനിലേയ്‌ക്കും മെസേജ്‌ പറക്കും.

ചരടിലെ മര്‍ദ്ദ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മെസേജ്‌ എപ്പോള്‍ അയ്യക്കണമെന്ന്‌ തീരുമാനിക്കുന്നത്‌. ശല്യപ്പെടുത്തിയാല്‍ ഷോക്ക്‌ പുറപ്പെടുവിച്ച്‌ സെന്‍സറുകള്‍ സെറ്റ്‌ ചെയ്‌തു വച്ചിരിക്കുന്ന മൊബൈലിലേയ്‌ക്ക്‌ മെസേജ്‌ ചെയ്യുമത്രേ. 3800കിലോനാീട്‌സ്‌ പ്രഹരശേഷിയുള്ള ഷോക്ക്‌ വേവ്‌ 82 തവണപുറപ്പെടുവിക്കാന്‍ കഴിയുമത്രേ.

ഈ പുത്തന്‍ ടെക്കിനിക്കിന്റെ തലച്ചോറ്‌ ആണുങ്ങളുടേതാണെന്ന്‌ കരുതിയാല്‍ തെറ്റി. ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്ന്‌ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിനികളാണ്‌ ഈ സുരക്ഷയന്ത്രത്തിന്റെ പിന്നില്‍. ഷി എന്നാണ്‌ ഈ സാങ്കേതിക യന്ത്രത്തിന്‌ പേര്‌. അടുത്ത മാസം ഷി വിപണിയില്‍ എത്തിയാല്‍ ഏത്‌ മിടുക്കിയ്‌ക്കും ഏത്‌ പാതിരാത്രിയിലും എവിടെ വേണമെങ്കിലും പോകാം. കാരണം കൂട്ടിന്‌ ഷിയുണ്ടല്ലോ.

മനില, റിംപി തൃപാഠി, നീലാദ്രി ബസുപാല്‍ എന്നീ മൂന്ന്‌ സഹപാഠികളെ തേടി അംഗീകാരവും എത്തിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഗാന്ധിയന്‍ യംഗ്‌ ടെക്‌നോളജി അവാര്‍ഡാണ്‌ ഇവരെ തേടിയെത്തിയിരിക്കുന്നത്‌. 

ഡല്‍ഹി പെണ്‍കുട്ടിയ്‌ക്കും ബാഗ്ലൂരിലെ പെണ്‍കുട്ടിയ്‌ക്കും കൊച്ചിയിലെ പെണ്‍കുട്ടിയ്‌ക്കും ആദരാഞ്‌ജലി അര്‍പ്പിച്ചുക്കൊണ്ട്‌ ഏപ്രില്‍ ആദ്യവാരം അവള്‍ നിങ്ങളോടൊപ്പമുണ്ട്‌.