Breaking News

Trending right now:
Description
 
Mar 31, 2013

ബഹിരാകാശയാത്രിക സുനിത വില്യംസ്‌ നാളെ ഡല്‍ഹിയിലെത്തും

image ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസ്‌ നീണ്ട ഇടവേളയ്‌ക്കുശേഷം മാതൃരാജ്യത്തെത്തുന്നു. നാളെ ന്യൂഡല്‍ഹിയിലെത്തുന്ന സുനിത നാഷണല്‍ സയന്‍സ്‌ സെന്റര്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കുകയും ചെയ്യും. മൂന്നിനു മുംബൈയിലെത്തുന്ന സുനിത വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം നാലിന്‌ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള കുടുംബവീട്ടിലേക്കു പോകും. അഹമ്മദാബാദില്‍ ഗുജറാത്ത്‌ സാങ്കേതിക സര്‍വകലാശാലയുടെ ഡോക്ടറേറ്റ്‌ സ്വീകരിച്ചു സുനിത വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യും. സുനിതയുടെ പിതാവിന്റെ വീട്‌ മെഹ്‌സാന ജില്ലയിലാണ്‌. യുഎസ്‌ നേവിയില്‍ ക്യാപ്‌റ്റനായ സുനിത ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര നടത്തിയ വനിതയെന്ന ലോകറിക്കാര്‍ഡിനുടമയാണ്‌. രണ്ടു യാത്രകളിലായി 322 ദിവസമാണു സുനിത ബഹിരാകാശത്തു ചെലവഴിച്ചത്‌. രണ്ടു ദൗത്യങ്ങളിലായി 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നും സുനിത റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. ഇതിനുമുമ്പ്‌ 2007 ഒക്ടോബറിലാണു സുനിത ഇന്ത്യ സന്ദര്‍ശിച്ചത്‌. അന്നു മുംബൈയിലെ ഐഐടിയില്‍ പ്രഭാഷണം നടത്തിയിരുന്നു.