Breaking News

Trending right now:
Description
 
Mar 30, 2013

'ഗര്‍ഭിണിയായ പുരുഷന്‌ ' കോടതി വിവാഹമോചനം നിഷേധിച്ചു

image
മൂന്ന്‌ കുട്ടികളെ പെറ്റു വളര്‍ത്തിയ ലോകശ്രദ്ധ നേടിയ തോമസ്‌ ബെറ്റിയ്‌ക്ക്‌ വിവാഹമോചനം കോടതി നിഷേധിച്ചു. തോമസ്‌ ബെറ്റിയ്‌ക്ക്‌ തന്റെ നിലവിലുള്ള കാമുകിയെ സ്വന്തമാക്കാനാണ്‌ ഭാര്യയെ ഉപേക്ഷിക്കാന്‍ കോടതിയെ സമീപിച്ചത്‌. എന്നാല്‍ കോടതി ബെറ്റിയുടെ അപേക്ഷ നിഷ്‌കരുണം തള്ളി. കാരണം സ്വവര്‍ഗ വിവാഹം രാജ്യത്ത്‌ നിയമമായി അംഗീകരിച്ചിട്ടില്ലെന്നാണ്‌ കോടതിയുടെ അവകാശവാദം.
2008 വരെ പുരുഷനായി ജീവിച്ച ബെറ്റി തന്റെ ഭാര്യയ്‌ക്ക്‌ ഗര്‍ഭിണിയാകാന്‍ സാധിക്കില്ലെന്ന്‌ അറിഞ്ഞാണ്‌ ഒരു സഹായം ചെയ്‌ത്‌ നല്‌കിയത്‌. ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‌കിയ ബെറ്റി പീന്നീട്‌ രണ്ട്‌ കുട്ടികളെ കൂടി വളരെ നിസാരമായി പ്രസവിച്ചിരുന്നു.
കോടതി പറയുന്നത്‌ വിവാഹ സമയത്ത്‌ ബെറ്റി പുരുഷനായിരുന്നുവെന്ന്‌ തെളിയിക്കാന്‍ ദമ്പതികള്‍ക്ക്‌ സാധിച്ചില്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കാന്‍ സാധ്യമല്ലെന്നുമാണ്‌ കോടതിയുടെ നിരീക്ഷണം.
ജനനസമയത്ത്‌ ആണിന്റെയും പെണിന്റെയും ലക്ഷണം ഉണ്ടായിരുന്ന ബെറ്റി പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോയ്‌ന്‍ കഴിക്കുന്നുണ്ടായിരുന്നു. പിന്നീട്‌2002യില്‍ ശസ്‌ത്രക്രീയ നടത്തി പൂര്‍ണമായും പുരുഷനായി മാറുകയായിരുന്നു. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഗര്‍ഭപാത്രം നീക്കം ചെയ്‌തിരുന്നില്ല. 2003യിലാണ്‌ നാന്‍സിയെ വിവാഹം കഴിക്കുന്നത്‌.
സര്‍ട്ടിഫിക്കറ്റുകളിലെല്ലാം പുരുഷന്‍ എന്ന്‌ രേഖപ്പെടുത്തിയ ഇയാള്‍ സ്‌ത്രീയുടെ പ്രത്യുല്‌പാദന അവയവം ശരീരത്തിലുണ്ടെന്ന കാര്യം മറച്ചുവെച്ചാണ്‌ പുരുഷനാണെന്ന ബെര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയെന്നാണ്‌ കോടതി കണ്ടെത്തിയിരിക്കുന്നത്‌. സ്‌തനങ്ങള്‍ നീക്കം ചെയ്‌ത്‌ ശരീരം പുരുഷന്മാരുടെ പോലെ ഉറപ്പുള്ളതാക്കി മാറ്റിയിരുന്നു ഇയാള്‍. പിന്നീട്‌ ഭാര്യയ്‌ക്ക്‌ വേണ്ടിയാണ്‌ തിരിച്ച്‌ സ്‌ത്രീയായത്‌.
താന്‍ ശാരീരികമായും സാമൂഹികമായും നിയമപരമായും മാനസികകമായും പുരുഷനാണെന്നാണ്‌ ബെറ്റിയുടെ അവകാശവാദം. കുട്ടികളെ പ്രസവിക്കാനായി ഇയാള്‍ ഹോര്‍മോണ്‍ ചികിത്സ നിറുത്തി വച്ചിരുന്നു പ്രസവകാലത്ത്‌. താന്‍ പ്രസവിച്ച കുട്ടികളെയും തനിക്ക്‌ തന്നെ കിട്ടണമെന്നാണ്‌ 39കാരനായ ബെറ്റി പറയുന്നത്‌.
എന്തായാലും കുടുംബകോടതിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീലിന്‌ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ബെറ്റി.