Breaking News

Trending right now:
Description
 
Mar 29, 2013

സ്‌ത്രീയാത്രക്കാരുടെ സുരക്ഷ: ലേഡീസ്‌ ഒണ്‍ലി ബസുകള്‍ വരുന്നു

image സ്‌ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുടെ ഭാഗമായി വന്‍ നഗരങ്ങളില്‍ വനിതകള്‍ക്കുമാത്രമായി ബസ്‌ സര്‍വീസ്‌ തുടങ്ങാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയനം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റു നഗര നവീകരണ പദ്ധതിക്കു കീഴില്‍ ലഭ്യമാക്കുന്ന ബസുകളാണ്‌ ഇതിനായി ലഭ്യമാക്കുന്നത്‌. ലേഡീസ്‌ ഒണ്‍ലി ബസുകള്‍ ഓടിക്കുന്നത്‌ സംബന്ധിച്ചുള്ള സാധ്യത തേടി സംസ്ഥാനങ്ങള്‍ക്ക്‌ നഗരവികസന മന്ത്രാലയം കത്ത്‌ അയച്ചിട്ടുണ്ട്‌. പത്തുലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലാണ്‌ ഇത്തരത്തിലുള്ള ബസുകള്‍ സര്‍വീസ്‌ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌. നഗരത്തില്‍ ഓടിക്കുന്ന എല്ലാ ബസുകളിലും ഇ്‌ന്റലിജന്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്‌റ്റം ഘടിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്‌. നഗരവികസന മന്ത്രാലയം അയച്ച്‌ കത്തില്‍ പറയുന്ന മറ്റുചിലകാര്യങ്ങള്‍: വാഹനങ്ങളുടെ ഗതിനീരീക്ഷിക്കുന്നതിനുള്ള ജിപിഎസ്‌ സംവിധാനം ടാക്‌സികളിലും ഓട്ടോറിക്ഷകളിലും നിര്‍ബന്ധമാക്കണം, നഗരത്തില്‍ ഓടുന്ന ടാക്‌സികള്‍, ഓട്ടോകള്‍ എന്നിവയെ പൊതുനിയന്ത്രണ കേന്ദ്രത്തിന്റെ കീഴില്‍ കൊണ്ടുവരണം, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്തുള്ള നടപടികള്‍ സ്വീകരിക്കുക.