Breaking News

Trending right now:
Description
 
Mar 29, 2013

ന്യൂജേഴ്സിയില്‍ റിമി ടോമി ഷോ

വിനീത നായര്‍
image ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ വസന്തോത്സവം 2013 സ്റ്റാര്‍ ഷോ മെയ് 27-നു ന്യൂജേഴ്സിയിലെ കോള്‍ട്സ് നെക്കില്‍ നടത്തുന്നു. താരാ ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഗായിക റിമി ടോമിയും സംഘവും സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോര്‍ത്തിണക്കിക്കൊണ്ട് ആസ്വാദ്യകരമായ പരിപാടികള്‍ അവതരിപ്പിക്കുന്നതായിരിക്കുമെന്ന് കെഎഎന്‍ജെ ഭാരവാഹികള്‍ അറിയിച്ചു.
വസന്തോത്സവം 2013ന്റെ കിക്ക് ഓഫ് പരിപാടികള്‍ മാര്‍ച്ച് 24 നു കെന്‍ഡല്‍ പാര്‍ക്കില്‍ നടന്നു. കെഎഎന്‍ജെ പ്രസിഡന്റ് മാലിനി നായര്‍ ആദ്യ ടിക്കറ്റ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഷോണ്‍ ഡേവിസിനു നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത ചലച്ചിത്രതാരം പത്മപ്രിയയും താര ആര്‍ട്സിനെ പ്രതിനിധീകരിച്ച് വിജയന്‍ മേനോനും ചടങ്ങില്‍ പങ്കെടുത്തു. റിമി ടോമി, രമേഷ് പിഷാരടി, സുബി സുരേഷ്, വിവേകാനന്ദന്‍, പ്രദീപ് ബാബു, സംഗീതസംവിധായകന്‍ സാബു ജോസ്, സൗണ്ട് എന്‍ജിനീയര്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം ന്യൂജേഴ്സിയിലെ വിവിധ നൃത്ത സംഘങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടായിരിക്കും. കണ്‍വീനര്‍ ജിബി തോമസ്, വൈസ് പ്രസിഡന്റ് ജയ് കുളമ്പില്‍, സെക്രട്ടറി സണ്ണി വാലിപ്ലാക്കല്‍, ട്രഷറര്‍ അലക്സ് മാത്യു, ഷോണ്‍ ഡേവിസ്, ഷീല ശ്രീകുമാര്‍, രുക്മിണി പദ്മകുമാര്‍, സജി പോള്‍,അലക്സ് ജൊര്‍ജ്ജ്, ജെയിംസ് മുക്കാടന്‍,സുനില്‍ ട്രൈസ്റ്റാര്‍, പ്രഭു കുമാര്‍, ജെയിംസ് ജൊര്‍ജ്ജ്, തങ്കമണി അരവിന്ദന്‍, രേഖാ മേനോന്‍, ചിത്രാ മേനോന്‍, അജിത് ഹരിഹരന്‍, സുധീര്‍ നമ്പ്യാര്‍, സുനില്‍ വീട്ടില്‍, നീനാ സുധീര്‍ തുടങ്ങിയവര്‍ കിക്ക് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെയ് 27നു വൈകുന്നേരം 4 മണിക്ക് കോള്‍ട്സ് നെക്ക് ഹൈസ്ക്കൂളില്‍ നടത്തുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കെഎഎന്‍ജെ പ്രസിഡന്റ് മാലിനി നായര്‍ അറിയിച്ചു. വസന്തോത്സവം പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന മുഴുവന്‍ തുകയും കെഎഎന്‍ജെ യുടെ സ്വപ്ന പദ്ധതിയായ കേരള ഹൗസ് ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് നല്‍കാനാണു ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാലിനി നായര്‍ :732-501-8647

 

സണ്ണീ വാലിപ്ലാക്കല്‍ : 908-966-3701

അലക്സ് മാത്യു :973-464-1717

ഷോണ്‍ ഡേവിസ് :908-403-3273

ജിബി തോമസ് :914-573-1616