Breaking News

Trending right now:
Description
 
Mar 29, 2013

നോകിയയക്ക്‌ ആദായനികുതിവകുപ്പിന്റെ 2000 കോടിയുടെ നോട്ടീസ്‌

image നികുതി അടയ്‌ക്കുന്നതില്‍ പിഴവു കാണിച്ചെന്ന്‌ ആരോപിച്ച്‌ രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോകിയയ്‌ക്കെതിരെ ആദായനികുതി വകുപ്പ്‌ നോട്ടീസയച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ 2000 കോടി അടയ്‌ക്കണമെന്ന്‌ അറിയിച്ചാണ്‌ നോട്ടീസ്‌. ആദായനികുതി ഉത്തരവിനെതിരെ കമ്പനി നല്‌കിയ പരാതി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, ഉത്തരവ്‌ താല്‌ക്കാലികമായി സ്റ്റേ ചെയ്‌തു. ഇന്ത്യന്‍ നിയമങ്ങളോട്‌ പൂര്‍ണമായും വിധേയരാണ്‌ തങ്ങളെന്ന്‌ കമ്പനി അറിയിച്ചു.