Breaking News

Trending right now:
Description
 
Mar 29, 2013

മലാലയുടെ ജീവിതകഥ പുസ്‌തകമാകുന്നു; പകര്‍പ്പവകാശം 16 കോടിരൂപാ

image പെണ്‍കുട്ടികള്‍ക്കു പഠിക്കാനുളള അവകാശത്തിനായി പോരാടിയതിന്‌ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ പാക്കിസ്ഥാനി പെണ്‍കുട്ടി മലാലയുടെ ജീവിതകഥ പുസ്‌തകമാകുന്നു. 16 കോടി രൂപയ്‌ക്കാണു `ഞാന്‍ മലാല' എന്ന്‌ പേരിട്ടിരിക്കുന്ന പുസ്‌തകത്തിന്റെ പകര്‍പ്പവകാശം വിറ്റുപോയതെന്നു വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ വര്‍ഷം തന്നെ പുസ്‌തകം വിപണിയിലെത്തും. ഞാന്‍ എന്റെ കഥ പറയുകയാണ്‌. പഠനം നിഷേധിക്കപ്പെടുന്ന ആറു കോടി കുട്ടികളുടെ കഥ കൂടിയാണിത്‌. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാനുളള അവസരം നല്‍കണം എന്ന പ്രചാരണപരിപാടിയുടെ ഭാഗമാണു ഞാന്‍. അത്‌ അവരുടെ അടിസ്ഥാന അവകാശമാണെന്നു ഞാന്‍ തിരിച്ചറിയുന്നു: മലാല മാധ്യമങ്ങളോടു പറഞ്ഞു. വെയ്‌ഡന്‍ഫെല്‍ഡ്‌ ആന്‍ഡ്‌ നിക്കോള്‍സണ്‍ ആണ്‌ ഇംഗ്ലണ്ടില്‍ പുസ്‌തകത്തിന്റെ പ്രസാധകര്‍. മറ്റിടങ്ങളില്‍ ലിറ്റില്‍, ബ്രൗണ്‍ പുസ്‌തകം വിപണിയിലെത്തിക്കും. അര്‍ധരാത്രിയില്‍ ജനിച്ച ഒരു രാജ്യത്തുനിന്നാണു ഞാന്‍ വരുന്നത്‌. പകലിന്റെ പകുതി കഴിഞ്ഞാണ്‌ എന്റെ ശിരസില്‍ താലിബാന്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയത്‌്‌....'ഞാന്‍ മലാലയിലെ ചില വാചകങ്ങള്‍ ഇങ്ങനെയാണ്‌. അക്ഷരവഴിയില്‍ താലിബാനെതിരേ പോരാടിയതിനു വെടിയുണ്ടകളെ നേരിടേണ്ടി വന്ന മലാല യൂസുഫായി മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്ക്‌ ശേഷം കഴിഞ്ഞയാഴ്‌ചയാണു ബര്‍മിംഗ്‌ഹാമില്‍ വീണ്ടും വിദ്യാഭ്യാസം പുനരാരംഭിച്ചത്‌.