Breaking News

Trending right now:
Description
 
Mar 29, 2013

സൗദി സ്വദേശിവത്‌കരണം: ആശങ്കവേണ്ടെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍രവി

image സൗദിയിലെ സ്വദേശിവത്‌കരണത്തില്‍ ആശങ്കപ്പെടേണ്‌ട സാഹചര്യം നിലവിലില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. പുതിയ നിയമം സൗദിയില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇവിടെനിന്നും കൂട്ടപ്പലായനം ഉണ്ടാകുമെന്ന്‌ കരുതുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ സൗദി സര്‍ക്കാരിന്റെ തീരുമാനം മാറാന്‍ സാധ്യത കുറവാണ്‌. മറ്റൊരു രാജ്യത്തിന്റെ നിയമകാര്യമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്‌ വിഷയത്തില്‍ ഇടപെടാന്‍ പരിധികളുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ എത്രപേരാണ്‌ ജോലി ചെയ്യുന്നത്‌ എന്നതിനു കൃത്യമായ കണക്കുകളില്ല. അതിനാല്‍ എത്രപേര്‍ക്കു ജോലി നഷ്‌ടപ്പെടുമെന്നതിനെക്കുറിച്ചു കൃത്യമായി പറയാനാവില്ല. ഇന്ത്യാക്കാരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും വയലാര്‍ രവി അറിയിച്ചു.

അതേസമയം, സൗദിയിലെ സ്വദേശിവല്‍ക്കരണ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്‌. സൗദിയില്‍ നിയമം നടപ്പിലാക്കുന്നത്‌ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മലയാളികളെയാണ്‌ ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുക. ഇക്കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ സൗദിയോട്‌ ആവശ്യപ്പെടണമെന്നും പ്രധാനമന്ത്രിയോട്‌ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.