Breaking News

Trending right now:
Description
 
Mar 28, 2013

നിതാഖാത്ത്‌ പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ച സ്വദേശികളില്‍ 33% പേരും നാല്‌ മാസത്തിനകം ജോലി ഉപേക്ഷിച്ചു

image
റിയാദ്‌
: നിതാഖാത്ത്‌ പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ച 2.04 ലക്ഷം സ്വദേശികള്‍ തൊഴില്‍ ഉപേക്ഷിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അതായത്‌ പുതിയതായി ജോലിയ്‌ക്ക്‌ കയറിയ സ്വദേശികളില്‍ 33% പേരും തൊഴില്‍ ഉപേക്ഷിച്ചു കഴിഞ്ഞു. നിതാഖാത്ത്‌ പദ്ധതി പ്രകാരം തൊഴില്‍ ലഭിച്ചത്‌ 6.15 ലക്ഷം പേര്‍ക്കാണ്‌ 

സര്‍ക്കാര്‍ ജോലി ലഭിച്ചതു കാരണമാണ്‌ സ്വദേശികള്‍ തൊഴില്‍ ഉപേക്ഷിച്ചതെന്നാണ്‌ മന്ത്രാലയം നല്‌കുന്ന വിശദീകരണം. താഴ്‌ന്ന ജോലി ലഭിച്ചതും തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമായെന്ന്‌ മന്ത്രാലയം പറയുന്നത്‌. എന്തായാലും തൊഴില്‍ മേഖലയില്‍ സ്വദേശി അനുപാതം 58% ഉയര്‍ന്നിട്ടുണ്ട്‌. ഉയര്‍ന്ന മേഖലയില്‍ സ്വദേശികളെ നിയമിച്ചാല്‍ കൊഴിഞ്ഞുപോക്കല്‍ തടയാമെന്നാണ്‌ മന്ത്രാലയത്തിന്റെ കണക്ക്‌ കൂട്ടല്‍.
സമയബന്ധിതമായി മറ്റു ജോലിക്കാരെ പോലെ കഠിനാധ്വാനം ചെയ്യാന്‍ സ്വദേശികള്‍ക്ക്‌ സാധിക്കാത്തതാണ്‌ ജോലിയില്‍ നിന്ന്‌ പിരിഞ്ഞുപോകുവാന്‍ കാരണമായി മറ്റു രാജ്യക്കാര്‍ പറയുന്നത്‌. സ്വദേശിവല്‍ക്കരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ചലനം സൃഷ്ടിക്കുമെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.