Breaking News

Trending right now:
Description
 
Mar 28, 2013

ബഹിരാകാശ യാത്രയ്‌ക്ക്‌ അവസരവുമായി ആക്‌സ്‌ അപ്പോളോ ഓഫര്‍

image 22 ഭാഗ്യശാലികള്‍ക്ക്‌ അവസരം
ഇന്ത്യയില്‍ നിന്ന്‌ ഒരാളെ തെരഞ്ഞെടുക്കുന്നു
ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആദ്യ കണ്‍സ്യൂമര്‍ പ്രൊമോഷന്‍
കൊച്ചി: ഭാഗ്യശാലികളായ 22 മിടുക്കന്‍മാരെ ബഹിരാകാശത്തേക്ക്‌ അയ്‌ക്കാനുള്ള പദ്ധതിയുമായി ആക്‌സ്‌ അപ്പോളോ സ്‌പേസ്‌ അക്കാദമി. പ്രമുഖ ഡിയോഡറന്റ്‌ ബ്രാന്റ്‌ ആക്‌സ്‌ സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ ബഹിരാകാശ യാത്രയ്‌ക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ഒരാള്‍ക്ക്‌ അവസരം ലഭിക്കും.
ആക്‌സിന്റെ ഏറ്റവും പുതിയ ഡിയോഡറന്റ്‌ ആക്‌സ്‌ അപ്പോളോയുടെ വിപണി പ്രവേശനത്തോടനുബന്ധിച്ചാണ്‌ ഈ ആഗോള തല പ്രചരണ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. ആക്‌സിന്റെ മൂന്നു പതിറ്റാണ്ടിലെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ പ്രൊമോഷനാണിത്‌. ആഗോള വിപണിയില്‍ തന്നെ ഇതാദ്യമായാണ്‌ ഇത്തരത്തിലൊരു കാമ്പയിന്‍. 60 രാജ്യങ്ങളിലായി 45 ഭാഷകളിലാണ്‌ ഈ പ്രൊമോഷന്‍ കാമ്പയിന്‍ നടക്കുന്നത്‌.
മത്സരത്തില്‍ പങ്കെടുക്കാനായി 09987333333 എന്ന നമ്പരില്‍ വിളിച്ച്‌ ഇന്ററാക്‌റ്റീവ്‌ വോയ്‌സ്‌ റസ്‌പോണ്‍സ്‌ സംവിധാനത്തിലൂടെ ചോദിക്കുന്ന ലളിതമായ ചോദ്യത്തിന്‌ ഉത്തരം നല്‍കുക. തുടര്‍ന്ന്‌ നിങ്ങളുടെ ആക്‌സ്‌ അപ്പോളോ കാനിന്റെ ബാച്ച്‌ നമ്പര്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കുക. അല്ലെങ്കില്‍ www.axeapollo.com എന്ന വെബ്‌ സൈറ്റില്‍ നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക, നിങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിങ്ങളുടെ സുഹൃത്തുക്കളോട്‌ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അഭ്യര്‍ത്ഥിക്കുക.
ഈ രണ്ടു മാര്‍ഗങ്ങള്‍ വഴിയും ഷോട്ട്‌ ലിസ്റ്റ്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടക്കുന്ന ഗ്ലോബല്‍ സ്‌പേസ്‌ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇന്ത്യയില്‍ നിന്ന്‌ മുന്നു പേരെയാണിതിന്‌ തെരഞ്ഞെടുക്കുക. ഗ്ലോബല്‍ സ്‌പേസ്‌ ക്യാംപില്‍ നിന്ന്‌ 22 പേരെ ബഹിരാകാശ യാത്രയ്‌ക്കായി തെരഞ്ഞെടുത്ത്‌ പരീശീലനം നല്‍കും. ഇന്ത്യയില്‍ നിന്ന്‌ ഒരാളെയാണിതിന്‌ തെരഞ്ഞെടുക്കുക.