Breaking News

Trending right now:
Description
 
Mar 28, 2013

കൂട്ടത്തോടെ മടങ്ങാം സ്വപ്‌നഭൂമിയില്‍ നിന്ന്‌ , കത്തുകള്‍ മതിയോ ഈ സ്വപ്‌ന ഭൂമി തിരിച്ച്‌ പിടിക്കാന്‍

image

ഓരോ മലയാളി കുഞ്ഞും ജനിച്ചു വീഴുമ്പോള്‍ മാതാപിതാക്കള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ സ്വര്‍ണമണലാരിണ്യത്തിന്റെ ചുട്ടുപൊള്ളുന്ന തിളക്കമുണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ക്ക്‌ ഇനി വിട പറയാം. കാരണം സ്വപ്‌നഭൂമി മലയാളികള്‍ക്ക്‌ മുന്നില്‍ കൊട്ടിയടയ്‌ക്കുന്നു.
സ്വദേശിവല്‍ക്കരണം ഗള്‍ഫ്‌ രാജ്യങ്ങള്‍ ശക്തമായ രീതിയില്‍ നടപ്പാക്കി വരുന്നു. 25 ലക്ഷം മലയാളികളാണ്‌ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്‌. സ്വദേശിവല്‍ക്കരണം നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതോടയാണ്‌ ഫ്രീ വീസയില്‍ എത്തി ജോലി ചെയ്യുന്ന മലയാളികള്‍ക്ക്‌ ഗള്‍ഫ്‌ വിട്ടുപോകേണ്ട അവസ്ഥ വന്നത്‌. മലപ്പുറത്ത്‌ നിന്ന്‌ തന്നെ അഞ്ചു ലക്ഷം മലയാളികളാണ്‌ ഗള്‍ഫില്‍ പണിയെടുക്കുന്നത്‌. ഇവരില്‍ ഒരു ലക്ഷം പേരെങ്കിലും ഗള്‍ഫില്‍ നിന്ന്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വരും.
ഗള്‍ഫില്‍ ചെറുകിട ജോലി ചെയ്യുന്നവര്‍ പോലീസ്‌ പിടിയില്‍ ആകാതിരിക്കാന്‍ താമസസ്ഥലത്ത്‌ തന്നെ കഴിഞ്ഞുകൂടുകയാണ്‌.
എന്നാല്‍ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ ഭീതികരമായ അന്തരീക്ഷം ഇല്ലെന്ന്‌ പ്രവാസി മന്ത്രി വയലാര്‍ രവി മാധ്യമങ്ങളോട്‌ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെടുന്നവരെ അവിടെ തന്നെ പുനരധിവസിപ്പിക്കാന്‍ ആവിശ്യപ്പെടുമെന്ന്‌ വയലാര്‍ രവിയുടെ ഉറപ്പ്‌. 

ഗള്‍ഫ്‌ മലയാളികളുടെ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്‌ ആവിശ്യപ്പെട്ട്‌ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക്‌ കത്തയച്ചിട്ടുണ്ട്‌. ഈ കത്ത്‌ മുഖ്യമന്ത്രി കാണുന്നതിന്‌ മുമ്പ്‌ മലയാളികള്‍ക്ക്‌ നാടുവിടേണ്ടി വന്നേക്കാം.

കേരളത്തിന്റെ വരുമാനത്തിന്റെ പ്രാധാന സ്രോതസ്‌ വിദേശ വരുമാനമാണ്‌. 50,000 കോടി രൂപ മുതല്‍ക്കൂട്ടുന്ന വിദേശ മലയാളികള്‍ കേരളത്തിലേയ്‌ക്ക്‌ മടങ്ങി വന്നാല്‍ കേരളത്തിന്റ സാമ്പത്തിക നില തന്നെ തകരാറിലാകും. ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ കേരളം യാതൊരുവിധ തയാറെടുപ്പുകള്‍ നടത്താതെ കത്തുകള്‍ എഴുതി ഉത്തരവാദിത്വത്തില്‍ നിന്ന്‌ പിന്മാറുന്നത്‌.
സ്വദേശിവല്‍ക്കരണത്തിന്റെ രൂക്ഷത നാലുമാസം മുമ്പ്‌ തന്നെ ഗ്ലോബല്‍ മലയാളം തുറന്നുകാട്ടിയിരുന്നു നൂറു കണക്കിന്‌ നേഴ്‌സുമാര്‍ക്കാണ്‌ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന്‌ നാടുവിടേണ്ടി വന്നത്‌. എന്നാല്‍ ഈ വിഷയം അതി രൂക്ഷതയില്‍ നില്‌ക്കുമ്പോഴും ട്രാവല്‍ എജന്‍സികള്‍ നൂറുകണക്കിന്‌ മലയാളികളെ തൊഴില്‍ വാങ്ങി തരാമെന്ന്‌ പ്രലോഭിച്ച്‌ ഗള്‍ഫിലേയ്‌ക്ക്‌ കൊണ്ടുപോകുന്നുണ്ട്‌.