Breaking News

Trending right now:
Description
 
Mar 28, 2013

തിരക്കിട്ട്‌ സ്വദേശിവല്‍ക്കരണമില്ലെന്ന്‌ സൗദി തൊഴില്‍ മന്ത്രി

image
റിയാദ്‌: സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്‌ സ്വകാര്യമേഖലയെ തകര്‍ക്കുന്ന രീതിയില്‍ ആകില്ലെന്ന്‌ സൗദി തൊഴില്‍ മന്ത്രി എന്‍ജി.ആദില്‍ ഫഖിഹ്‌ പറഞ്ഞു. എന്നാല്‍ വിദേശികള്‍ തങ്ങളുടെ ഇഖാമയിലുള്ളതല്ലാത്ത പ്രൊഫഷണല്‍ ജോലി ചെയ്യുന്നത്‌ കുറ്റകരമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം നിയമലംഘനം പരിശോധന സമയത്ത്‌ പിടികൂടിയാല്‍ തൊഴിലാളികള്‍ക്ക്‌ നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി മുന്നറിയിപ്പ്‌ നല്‌കി.
തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ മൂന്ന്‌ വിഭാഗങ്ങളുടെ താല്‌പര്യം സംരക്ഷിച്ച്‌ മാത്രമേ തൊഴില്‍ വ്യവസ്ഥകള്‍ നടപ്പിലാക്കു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ സ്വകാര്യമേഖലയെ ദോഷകരമായി ബാധിക്കണമെന്ന്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വദേശികള്‍ക്ക്‌ മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനം നല്‌കാന്‍ എല്ലാവരും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്‌. അല്ലാത്ത സ്ഥാപനങ്ങള്‍ ചുവപ്പ്‌ പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ ചെയ്യാന്‍ താല്‌പര്യപ്പെടുന്ന സ്വദേശികള്‍ക്ക്‌ തൊഴില്‍ നല്‌കാനാണ്‌ നിതാഖത്ത്‌ നിയമം നടപ്പിലാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.