Mar 28, 2013
മസ്തിഷ്കഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ സുമനസുകളുടെ സഹായം തേടുന്നു
കുവൈറ്റ്: കുവൈറ്റിലെ
ബഫ്രയില്‍ ക്യാമ്പില്‍ പാചകത്തൊഴിലാളിയായി ജോലി നോക്കിയിരുന്ന ഇടുക്കി ഉപ്പുതറ
പുതുക്കട സ്വദേശിയായ ചെറിയാന് ജോണ്‍ എന്ന ബെറ്റി (47) മസ്തിഷകഘാതത്തെ തുടര്‍ന്ന്
അബാന്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നു.
കഴിഞ്ഞ ദിവസം കലശലായ
തലവേദനയെ തുടര്‍ന്നാണ് ബെറ്റിയെ ക്യാമ്പിലെ ക്ലീനിക്കില്‍ എത്തിച്ചത്. എന്നാല്‍
അടിയന്തര ചികിത്സയ്ക്ക് ഇബിന് സേനായിലേയ്ക്ക് മാറ്റിയ ബെറ്റി ഹോസ്പിറ്റലില്‍
കുഴഞ്ഞു വീണു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രീയയ്ക്ക് മാര്‍ച്ച് 16ന്
വിധേയമാക്കിയ ബെറ്റിയുടെ നില ഇപ്പോള്‍ അതീവ ഗുരുതരമാണ്. ഒരു വശം തളര്‍ന്ന്
കിടക്കുന്ന ബെറ്റി ജീവന് തിരികെ കൊണ്ടുവരുവാന്‍ സുഹൃത്തുക്കള്‍ പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പാണ് ബെറ്റി കുവൈറ്റില്‍ എത്തിയത്.
സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയും വസ്തു ഈടു നല്‍കിയുമാണ്
ഇയാള്‍ കുവൈറ്റില്‍ പോകാനുള്ള പണം സ്വരൂപിച്ചത്. എന്നാല്‍ കുവൈറ്റില്‍
പാചകത്തൊഴിലാളിയായ ഇയാള്‍ക്ക് കടം വാങ്ങിയ പണം തിരികെ കൊടുക്കാന്‍ കഴിയുമുനമ്പാണ്
ദുരന്തം തേടിയെത്തിയത്.
വീട്ടമ്മയായ ഭാര്യയും രണ്ട് പെണ് മക്കളും അടങ്ങുന്ന
കുടുംബം ഉപ്പുതറ പൂട്ടികിടക്കുന്ന എസ്റ്റേറ്റ് ലയത്തിലാണ് താമസിക്കുന്നത്.
ഇടിഞ്ഞുവീഴാറായ ലയത്തില്‍ നിന്ന് നല്ലൊരു കിടപ്പാടം സ്വപ്നം കണ്ടാണ് ബെറ്റി
കുവൈറ്റില്‍ എത്തിയത്. എസ്റ്റേറ്റിലെ മുന്‍ജീവനക്കാരനായിരുന്നു ബെറ്റി. സാമൂഹിക
രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബെറ്റിയുടെ ദുരന്ത വാര്‍ത്ത
സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടലോയെയാണ് കേട്ടത്. പണം തിരികെ അടയ്ക്കാത്തതിനെ
തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കുകാര് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്.
സുഹൃത്തുക്കളുടെ സ്ഥലം ഈടു നല്‍കിയാണ് പണം വാങ്ങിയത്.
കുവൈറ്റിലെ ഇടുക്കി
അസോസിയേഷന് ബെറ്റിയുടെ ഭാര്യയുടെ പേരില്‍ ഒരു അക്കൗണ്ട്
തുറന്നിട്ടുണ്ട്.
ബെറ്റിയെ സഹായിക്കാന്‍ താല്പര്യമുള്ളവര് ഈ നമ്പരില്‍
ബന്ധപ്പെടുക:
ഖലീല്‍ സുബൈര്‍ 0096597205605
ഷാജു പോള്‍ 00965
96967380
ഷിബു ബി സാം 00965 94027725