Breaking News

Trending right now:
Description
 
Mar 28, 2013

കൊച്ചിയിലെ ലുലു മാളില്‍ തോമസ്‌ കുക്കിന്റെ വിദേശനാണ്യ വിനിമയശാഖ തുറന്നു

image യാത്ര സേവന രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ തോമസ്‌ കുക്ക്‌ (ഇന്ത്യ) ലിമിറ്റഡ്‌ കൊച്ചിയിലെ ലുലു മാളില്‍ വിദേശനാണ്യ വിനിമയത്തിനുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ശാഖ തുറന്നു. തോമസ്‌ കുക്ക്‌ (ഇന്ത്യ) സെയില്‍സ്‌ വിഭാഗം വൈസ്‌ പ്രസിഡന്റും ദേശീയ തലവനുമായ മോഹന്‍ കൃഷ്‌ണ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. തോമസ്‌ കുക്കിന്റെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലുലു മാളിലെ ശാഖയിലും ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകും. 26ലേറെ വിദേശ കറന്‍സികളുടെ വിനിമയം, ട്രാവലേഴ്‌സ്‌ ചെക്കുകള്‍, വിദ്യാഭ്യാസ ആവശ്യത്തിനുള്ളടതടക്കമുള്ള ഡ്രാഫ്‌റ്റ്‌, മണിഗ്രാം, എക്‌സ്‌പ്രസ്‌ മണി, ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ്‌ ഇതര മള്‍ട്ടി കറന്‍സി പ്രീ പെയ്‌ഡ്‌ കാര്‍ഡായ ബോര്‍ഡര്‍ലെസ്‌ പ്രീ പെയ്‌ഡ്‌, 120ലേറെ രാജ്യങ്ങളില്‍ ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്കു നേരിട്ട്‌ പണമയക്കാന്‍ വഴിയൊരുക്കുന്ന സെന്‍ഡ്‌ മണി എബ്രോഡ്‌, ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്‍കാഷ്‌മെന്റ്‌ തുടങ്ങിയവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. എറണാകുളം എംജി റോഡിലും നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തോമസ്‌ കുക്കിനു ശാഖകളുണ്ട്‌. കേരളത്തിലാകെ 12 ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ഔട്ട്‌ലെറ്റുകളാണ്‌ കമ്പനിക്കുള്ളത്‌.