Breaking News

Trending right now:
Description
 
Mar 28, 2013

സൈന നേഹ്‌വാളിന്‌ ലോക ബാഡ്‌മിന്റണ്‍ ഫെഡറേഷന്റെ അവാര്‍ഡ്‌ നോമിനേഷന്‍

image ബാഡ്‌മിന്റണിലെ ഇന്ത്യന്‍ നക്ഷത്രം സൈന നേഹ്‌വാളിന്‌ ലോക ബാഡ്‌മിന്റണ്‍ ഫെഡറേഷന്റെ 2012-ലെ ഫീമെയില്‍ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ നോമിനേഷന്‍ ലഭിച്ചു. സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നോമിനേഷന്‍. 2012-ല്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുവരെയെത്തിയ സൈന ഒളിംപിക്‌സ്‌ വെങ്കലമെഡലിനൊപ്പം ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരിസ്‌ പ്രീമിയര്‍, ഡെന്മാര്‍ക്‌ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ പ്രീമിയര്‍, സ്വിസ്‌ ഓപ്പണ്‍ ഗ്രാന്‍പ്രിക്‌സ്‌ ഗോള്‍ഡ്‌, തായ്‌ലന്‍ഡ്‌ ഓപ്പണ്‍ ഗ്രാന്‍ഡ്‌പ്രിക്‌സ്‌ ഗോള്‍ഡ്‌ എന്നീ കിരീടനേട്ടങ്ങളും അതേവര്‍ഷം സ്വന്തമാക്കിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ലീ സുരൂയ്‌, ,ചൈനയുടെ തന്നെ ഒളിംപിക്‌ വെള്ളിമെഡല്‍ ജേതാവ്‌ വാങ്‌ യിഹാന്‍, ഒളിംപിക്‌സ്‌ ഡബിള്‍സ്‌ ജേതാക്കളായ ടിയാന്‍ സിങ്‌, ഷാവോ യുന്‍ലെ എന്നിവരാണ്‌ സൈനയ്‌ക്കൊപ്പം അവാര്‍ഡ്‌ സാധ്യതപ്പട്ടികയിലുള്ളത്‌. അവാര്‍ഡ്‌ പ്രഖ്യാപനവും അവാര്‍ഡ്‌ ദാനവും മേയ്‌ 18ന്‌ ക്വലാലംപൂരില്‍ ബാഡ്‌മിന്റണ്‍ വേള്‍ഡ്‌ ഫെഡറേഷന്‍ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ചു നടക്കും.