Breaking News

Trending right now:
Description
 
Oct 02, 2012

സോണിയുടെ വാച്ചില്‍ ഫേസ്‌ബുക്കും ട്വിറ്ററും

image ഒട്ടനവധി സവിശേഷതകളുമായി സ്‌മാര്‍ട്ട്‌ വാച്ച്‌ സോണി വിപണിയിലെത്തിച്ചു. സുഹൃത്തുക്കള്‍ക്ക്‌ മെസേജ്‌ അയ്‌ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി എളുപ്പമാകും. മെയിലും ഫേസ്‌ബുക്കും ട്വിറ്ററും നോക്കാം, മെസേജുകള്‍ അയയ്‌ക്കാനും സൗകര്യമുണ്ട്‌. കോണ്‍ടാക്ട്‌ ലിസ്‌റ്റിലുള്ളവരെ സോണിയുടെ വാച്ചില്‍ ഡയല്‍ ചെയ്യാനുമാവും. ഇതിനു സോണി എക്‌സ്‌പീരിയ നിരയിലുള്ള ഫോണിന്റെ സഹായം വേണമെന്നുമാത്രം. ഫോണുമായി ബ്ലൂടൂത്തില്‍ കൂട്ടിയിണക്കിയാണ്‌ ഈ സ്‌മാര്‍ട്ട്‌ വാച്ചിന്റെ പ്രവര്‍ത്തനം. പത്തുമീറ്റര്‍ റേഞ്ചുകിട്ടും. എളുപ്പത്തില്‍ പെയര്‍ ചെയ്യാനാവും. ആന്‍ഡ്രോയ്‌ഡില്‍ പ്രവര്‍ത്തിക്കുന്ന, 1.3 ഇഞ്ച്‌ ഡിസ്‌പ്ലേയുള്ള വാച്ചിന്‌ ഭാരം തീരെക്കുറവാണ്‌. കൂളായി കൈയില്‍ക്കെട്ടാം. സമയവും നോക്കാം. 6299 രൂപയാണ്‌ വില.