Breaking News

Trending right now:
Description
 
Mar 27, 2013

സുകുമാരിയുടെ വേര്‍പാടില്‍ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് അഗാധ ദുഃഖം രേഖപ്പെടുത്തി

മാത്യു മൂലേച്ചേരില്‍
image വെള്ളിത്തിരയിലെ രണ്ടായിരത്തിലധികം വേഷങ്ങള്‍ക്കു നടനസൗകുമാര്യം പകര്‍ന്നു ചരിത്രത്തിലിടം പിടിച്ച സുകുമാരി ഇനി ചരിത്രം. സംസ്‌ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അവരെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. എന്‍ടി രാമറാവുവിന്റെയും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെയും വരെ അമ്മയായി വേഷമിട്ടിട്ടുള്ള സുകുമാരി സ്വതസിദ്ധമായ അഭിനയ ചാതുരിയിലൂടെ സ്‌ത്രീ കഥാപാത്രങ്ങള്‍ക്കു വേറിട്ടമാനം നല്‍കി.

പ്രമുഖ തമിഴ്‌ സാഹിത്യകാരനും പത്രാധിപരുമായ ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ അംഗമായി അയ്യായിരത്തോളം അരങ്ങുകളില്‍ വേഷമിട്ടു. വാല്‍സല്യനിധിയും കര്‍ക്കശക്കാരിയുമായ അമ്മയായും തന്റേടിയും പൊങ്ങച്ചക്കാരിയുമായ ഭാര്യയായും വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ ആത്മാവായി മാറി. ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ അതീവ കൈയ്യൊതുക്കം പുലര്‍ത്തിയ സുകുമാരി ഹാസ്യസാമ്രാട്ട്‌ അടൂര്‍ഭാസിക്കൊപ്പമാണ്‌ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡിയായത്‌... സുകുമാരിയുടെ ജീവിതചരിത്രം മലയാള സിനിമാചരിത്രത്തോടൊപ്പം ദൈര്‍ഘ്യമുള്ളതു തന്നെ. 

സുകുമാരിയുടെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജൊണ്‍ ഐസക്ക് വൈസ് ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.