Breaking News

Trending right now:
Description
 
Mar 26, 2013

സൗദിയില്‍ കടയ്‌ക്കു തീപിടിച്ച്‌ ആറു മലയാളികള്‍ മരിച്ചു

image
റിയാദ്‌: സൗദി അറേബ്യയിലെ ഹൈലില്‍ ഫര്‍ണിച്ചര്‍ കടയ്‌ക്ക്‌ തീപ്പിടിച്ച്‌ ആറു മലയാളികളടക്കം ഏഴുപേര്‍ മരിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചേയാണ്‌ ദുരന്തം. 

മലപ്പുറം സ്വദേശി ജൈസല്‍, മുത്തേടം താളിപ്പാടം സ്വദേഷി സിദ്ദിഖ്‌, എടക്കര കല്‍ക്കുളം സ്വദേശി ലാലു, എടക്കര ശശികുമാര്‍, സൈനുല്‍ ആബിദ്‌, വയനാട്‌ മാനന്തവാടി സ്വദേശി ഷിജു വര്‍ക്കി, എന്നിവരാണ്‌ മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹം ഹാ എല്‍ ഹാലിദ്‌ ആശുപത്രി മോര്‍ച്ചറിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ഹാഇലില്‍ നിന്ന്‌ പത്തു കിലോമീറ്റര്‍ അകലെ ഗഫാറയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചേയാണ്‌ സംഭവം.

നിലമ്പൂര്‍ സ്വദേശികളായ മലയാളികള്‍ നടത്തുന്ന സോഫ ഗൗഡൗണായിരുന്നു കട. പതിമൂന്ന്‌ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന്‌ ഇന്നലെ രണ്ടുപേര്‍ നാട്ടിലേയ്‌ക്ക്‌ മടങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന്‌ അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സോഫയ്‌ക്കുള്ളില്‍ നിറയ്‌ക്കുന്ന സ്‌പോഞ്ചിനാണ്‌ തീ പിടിച്ചത്‌.മരണപ്പെട്ടവര്‍ ഗോഡൗണിലെ താമസസ്ഥലത്ത്‌ ഉറങ്ങുകയായിരുന്നു. നാലുപേര്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.