Breaking News

Trending right now:
Description
 
Mar 26, 2013

ഒഐസിസി ഗ്ലോബല്‍ മീറ്റ്‌ ഏപ്രില്‍ 11,12, 13 തിയതികളില്‍ അബുദാബിയില്‍

image


ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഒഐസിസി)-ന്റെ മൂന്നാമത്‌ ഗ്ലോബല്‍ മീറ്റ്‌ ഏപ്രില്‍ 11,12, 13 തിയതികളില്‍ അബുദാബിയില്‍വച്ച്‌ നടക്കുന്നു. വിദേശഇന്ത്യാക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, കേരളത്തിലേയ്‌ക്കുള്ള വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപസാധ്യതകള്‍, ജോലി ചെയ്യുന്ന രാജ്യത്ത്‌ വോട്ട്‌ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം, ആധാര്‍ കാര്‍ഡും പ്രവാസികളും തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ഗ്ലോബല്‍ മീറ്റിലേയ്‌ക്ക്‌ അയയ്‌ക്കുവാനുള്ള പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നതിന്‌ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തില്‍ ടെലി കോണ്‍ഫറന്‍സിലൂടെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കണ്‍വീനര്‍ ടി ഹരിദാസായിരിക്കും ഗ്ലോബല്‍ മീറ്റിലേയ്‌ക്കുള്ള പ്രതിനിധികളുടെ അന്തിമലിസ്റ്റ്‌ തീരുമാനിക്കുക എന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

കെ സുധാകരന്‍ എംപി, ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്‌ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. 

കഴിഞ്ഞ ദിവസം മരണമടഞ്ഞ പുശ്‌പലത, അനീഷ്‌, അഞ്ചു, ജവഹര്‍, ബിന്നി എന്നിവരുടെ പാവന സ്‌മരണയ്‌ക്കുമുമ്പില്‍ ബാഷ്‌പാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട്‌ ലണ്ടനിലെ മലബാര്‍ ജംങ്‌ഷന്‍ ഹോട്ടലില്‍ വച്ചു നടന്ന യോഗത്തില്‍ കണ്‍വീനര്‍ ടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ നാഷണല്‍, റീജനല്‍, കൗണ്‍സില്‍ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.