Breaking News

Trending right now:
Description
 
Mar 26, 2013

ചിരിയുടെ മാലപടക്കവുമായി കോമഡി സ്‌റ്റാര്‍സ്‌ ഓസ്‌ട്രേലിയയില്‍ എത്തുന്നു

image മെല്‍ബണ്‍: തിരക്കിനിടയില്‍ എല്ലാം മറന്ന്‌ ആഹ്ലാദിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ സുവര്‍ണാവസരം. ഹാസ്യത്തിന്റെ യുവരാജക്കന്മാരായ ഉല്ലാസും മനോജ്‌ ഗിന്നസും 2013 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ ഓസ്‌ട്രേലിയായില്‍ പര്യടനം നടത്തുന്നു.

മെല്‍ബണ്‍, സിഡ്‌നി, ക്യാന്‍ബറാ, പെര്‍ത്ത്‌, ബ്രിസ്‌ബെയ്‌ന്‍, അഡ്‌ലൈഡ്‌,ടൗണ്‍സ്‌ വില്ല എന്നിങ്ങനെ ഏഴു വേദികളിലാണ്‌ ഇവര്‍ തമാശകളുടെ നവ്യാനുഭവം പകരുവാന്‍ ഹാസ്യയാത്ര നടത്തുന്നത്‌.".ഗ്ലോബല്‍ മലയാളം ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌നറാണ്‌. 

ജയറാമിന്റെ ലക്കി സ്റ്റാര്‍ എന്ന സിനിമയിലെ നായികയും മറിമായം എന്ന ഹാസ്യപരിപാടിയിലെ വത്സലയായി പ്രേക്ഷകര്‍ക്ക്‌ പ്രീയങ്കരിയായി മാറിയ രചനയും ഇവര്‍ക്കൊപ്പം എത്തുന്നു. 

മലയാളമണ്ണിന്റെ ഗന്ധമുണര്‍ത്തുന്ന, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയായി പെയ്യുന്ന സംഗീതവും ഹാസ്യവും കൂട്ടി യോജിപ്പിച്ച്‌ നടത്തുന്ന ഈ കോമഡി പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍മാര്‍ വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റാണ്‌. ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ പ്രോഗ്രാമിന്റെ ബെസ്‌റ്റ്‌ കോമേഡിയനുള്ള അവാര്‍ഡ്‌ നേടിയ ഉല്ലാസ്‌ പന്തളത്തെ കൂടാതെ നിയാസ്‌, അബുബക്കര്‍, നോബി, ബിനു അടിമാലി, രമേശ്‌ ബാബു, വൃന്ദ കൃഷ്‌ണ, എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടാകും.

വിദേശത്തെ ജോലിത്തിരക്കിനിടയില്‍ ഒന്നു ചിരിക്കാന്‍ മറന്നുവെന്നാണോ പരാതി, എങ്കില്‍ അതെല്ലാം മറന്ന്‌ ചിരിക്കാന്‍ ഒരുങ്ങിക്കൊള്ളുക, ഇതാ കോമഡി സ്‌റ്റാര്‍സ്‌ എത്തിക്കഴിഞ്ഞു. 2013 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെയാണ്‌ ഈ ഹാസ്യ സാമ്രാട്ടുകളുടെ ഓസ്‌ട്രേലിയന്‍ പര്യടനം.

ബ്രിസ്‌ബെയ്‌നില്‍ 29-ന്‌ വൈകുന്നേരം 6 മണിക്കും പെര്‍ത്തിലെ ക്രിസ്റ്റ്യന്‍ ലൈഫ്‌ സെന്ററില്‍ ജൂണ്‍ 30-ന്‌ വൈകുന്നേരം 6 മണിക്കും ജൂലൈ 5-ന്‌ മെല്‍ബണിലെ ബെയ്‌സന്‍ സെന്ററില്‍ വൈകുന്നേരം 7-ന്‌, നോര്‍ത്ത്‌ മെല്‍ബണിലെ സെന്റ്‌ മാത്തുയുസ്‌ കമ്യുണിറ്റി ഹാളില്‍ വൈകിട്ട്‌7 അഡ്‌ലൈഡില്‍ ജൂലൈ 7-ന്‌ വൈകുന്നേരം ആറുമണിക്കും ജൂലൈ 8-ന്‌ ടൗണ്‍സ്‌ വില്ലയിലെ മലയാളി അസോസിയേഷന്‍ ഒഫ്‌ ടൗണ്‍സ്‌ വില്ലയിലുമാണ്‌ പരിപാടികള്‍ നടക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:

ബ്രിസ്‌ബെയ്‌ന്‍ - 0449825295, 
പെര്‍ത്ത്‌ - 0412225674, 0450004698, 0450239519, 0450239749
മെല്‍ബണ്‍ - 0433704665, 0422031273, 0449825295
മെല്‍ബണ്‍ നോര്‍ത്ത്‌ - 0466631899, 0433773850
അഡ്‌ലൈഡ്‌  - 0449825295
ടൗണ്‍സ്‌ വില്ല
0421179350,0413842965  
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
, Place –Adelaide
Date -28-06-2013, Time -6 P.M
Venue: Christian Family Centre,185 Frederic Road, Seaton, SA 5023
Contact - 0449825295

2, Place -Perth

Date -30-06-2013, Time - 6 P.M
Venue -Perth Christian life centre, 3 canning vale, Perth- 6155
Contact -0412225674, 0450004698, 0450239749, 0450239519

3, Place –Melbourne

Date -05-07-2013, Time -7 P.M
Venue -The Basen centre (Theatre),
87-89 Station St. Burwood Melbourne, Vic -3125.
Contact -0433704665, 0422031273, 0449825295.

4, Place -Melbourne North 
Date -06-07-2013, Time -7 P.M
Venue -St Mathews community hall
95 William Street, Fawkner North, Vic -3060
Contact -0433773850, 0466631899.

5. Place -Townsville
Date -08-07-2013, Time -6 P.M
Venue: Holy Spirit School Hall, Cranbrook, Hatchett street, Cranbrook, Townsville, QLD.
Contact -Malayali Association of Townsville inc.
0421179350, 0413842965

മനോജ്‌ 0449 825295, ജൂഡ്‌ 0433704665, ഫ്രാങ്ക്‌ളിന്‍ 0422 031273