Breaking News

Trending right now:
Description
 
Mar 26, 2013

എന്‍ജിനില്ലാതെ എക്‌സ്‌പ്രസ്‌ ട്രെയിന്‍ ഓടിപ്പോയി, 20 കിലോമീറ്ററിനൊടുവില്‍ തനിയെ നിന്നു

image കടിക്കുന്ന പട്ടിക്ക്‌ എന്തിനാണ്‌ തല എന്നു ചോദിച്ചതുപോലെയായി കാര്യങ്ങള്‍. എന്‍ജിനില്ലാതെ എക്‌സ്‌പ്രസ്‌ ട്രെയിന്‍ ഓടിയത്‌ 20 കിലോമീറ്റര്‍ ദൂരം. അതും 40 കിലോമീറ്റര്‍ വേഗത്തില്‍. രാജസ്ഥാനിലെ ബാമര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടെയാണ്‌ ട്രെയിന്‍ എന്‍ജിനില്ലാതെതന്നെ ഓട്ടം തുടങ്ങിയത്‌. രാത്രി ഒന്‍പതു മണിക്കായിരുന്നു എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ തലയില്ലാത്ത ഓട്ടം. രാത്രി പതിനൊന്നിന്‌ പുറപ്പെടേണ്ട ട്രെയിനായിരുന്നു ഇത്‌.

ഓടിത്തുടങ്ങിയ ട്രെയിന്‍ പിടിച്ചുനിര്‍ത്താന്‍ എന്തു ചെയ്യുമെന്നറിയാതെ റെയില്‍ ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. ഓടുന്ന ട്രെയിന്‍ നിര്‍ത്താന്‍ ചങ്ങല വലിച്ചാല്‍ മതിയെങ്കിലും എന്‍ജിനില്ലാതെ ചങ്ങലെ വലിച്ചിട്ട്‌ കാര്യമില്ലെന്ന്‌ ഇന്നലെ ബാമര്‍-ഗോഹട്ടി എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ഉള്ളവര്‍ക്കു മനസിലായി. എങ്കില്‍ പാളത്തില്‍ കല്ലുകയറ്റിവച്ച്‌ വണ്ടി നിര്‍ത്താം എന്നു കരുതി അതിനായി പലയിടത്തും ശ്രമം നടത്തിയിട്ടും രക്ഷയുണ്ടായില്ല. ട്രാക്കിലെ കല്ലും മണ്ണും അവഗണിച്ച്‌ ട്രെയിന്‍ ഓട്ടം തുടര്‍ന്നു.

പോകുന്ന വഴിയിലെ ആറ്‌ റെയില്‍വേ ക്രോസുകളും അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ടായതിനാല്‍ അതുവഴി അപകടമൊന്നുമുണ്ടായില്ല. ഒടുവില്‍ ജിപ്‌സം ഹോള്‍ട്ട്‌ എന്ന സ്ഥലത്ത്‌ ട്രെയിന്‍ ആരും പറയാതെതന്നെ നിന്നും.