Breaking News

Trending right now:
Description
 
Mar 26, 2013

ശ്രീലങ്കന്‍ സൈന്യത്തില്‍ തമിഴ്‌ വനിതകളുടെ പരിശീലനം പൂര്‍ത്തിയായി

image ശ്രീലങ്കന്‍ സൈന്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 95 തമിഴ്‌ വനിതകളുടെ പാസിംഗ്‌ ഔട്ട്‌ പരേഡ്‌ നടത്തി. തമിഴ്‌പുലികളുടെ ആസ്ഥാനമായിരുന്ന കിളിനോച്ചിയിലെ പുതിയ സൈനിക ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലായിരുന്നു പരേഡ്‌. തമിഴ്‌ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ്‌ വനിതാ സൈനികരെ റിക്രൂട്ടു ചെയ്‌തതെന്ന്‌ ചടങ്ങില്‍ പ്രസംഗിച്ച ബ്രിഗേഡിയര്‍ രത്‌നസിംഗം പറഞ്ഞു. മുല്ലൈത്തീവ്‌, വാവുനിയ, കിളിനോച്ചി, മന്നാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണു പുതിയ വനിതാ കേഡറ്റുകള്‍. മുമ്പ്‌ എല്‍ടിടിഇയുടെ ശക്തികേന്ദ്രങ്ങളായിരുന്നു ഈ പ്രദേശങ്ങള്‍.